'വെറും മിനിറ്റുകൾ മതി തിയേറ്റർ പൂരപ്പറമ്പാക്കാൻ, പക്ഷേ പണി അറിയുന്നവന്റെ കൈയിൽ കിട്ടണം'; ജയിലറിൽ മോഹൻലാലിനെ ഏറ്റെടുത്ത് ആരാധകർ

വളരെ കുറച്ച് മിനിറ്റുകൾ മാത്രമുള്ള അധോലോക നായകനായാണ് മോഹന്‍ലാല്‍ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

Update: 2023-08-10 15:33 GMT
Editor : anjala | By : Web Desk

നെൽസൺ സംവിധാനം ചെയ്ത് തെന്നിന്ത്യൻ മെഗാ സ്റ്റാർ രജനികാന്ത് നായകനായെത്തുനന്ന ‘ജയിലർ’ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരം​ഗം. ചിത്രത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ആദ്യമായി മോഹൻലാൽ രജനീകാന്തിനൊപ്പമെത്തുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ഇതാദ്യമായാണ് ഇരുവരും സ്‌ക്രീൻ സ്പേസ് പങ്കിടുന്നത്.

വളരെ കുറച്ച് മിനിറ്റുകൾ മാത്രമുള്ള അധോലോക നായകനായാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ താരത്തിന്റെ മാത്യൂ എന്ന കഥാപാത്രത്തെ ആഘോഷമാക്കുകയാണ് ആരാധകർ. ട്വിറ്റർ ട്രെൻഡിങിലും ഇടം പിടിച്ചിരിക്കുകയാണ് മോ​ഹൻലാൽ.

Advertising
Advertising

ജയിലറിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന് കിട്ടിയ സ്വീകാര്യത ഇതാണെങ്കില്‍ വാലിബന്‍ എന്തായിരിക്കും എന്നാണ് പലരും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ കുറിച്ചത്. സിനിമ ഗംഭീരമാക്കാൻ വേണ്ടി മാത്രമാണ് ഈ മനുഷ്യനെ സിനിമയിൽ കൊണ്ടുവന്നത് എന്ന് കരുതരുത്. ചിത്രത്തിലെ മോ​ഹൻലാൽ രംഗങ്ങൾ ​ഗംഭീരമാണ് എന്ന് ആരാധകൻ ട്വിറ്ററിൽ കുറിച്ചു.

'ഏഴ് മിനിറ്റിൽ താഴെയുള്ള കാമിയോ റോൾ അതി​ഗംഭീരമാക്കി. വേഷം, സംഭാഷണം, അനിരുദ്ധിന്റെ ബി.ജി.എം എല്ലാം തിയറ്റർ ഇളക്കി മറിച്ചു'. മറ്റൊരു ആരാധകൻ പറഞ്ഞു.

'മോഹൻലാൽ ഇവിടെ കലക്കി, ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ അദ്ദേഹത്തെ അവതരിപ്പിച്ചതിന് നന്ദി നെൽസൺ' എന്ന് ആരാധകൻ എഴുതി. 

മോഹൻലാലും ഷാജി കൈലാസും ഒരുമിക്കുന്ന എലോൺ ആണ് ഇനി മോഹൻലാലിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News