''ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന്‍ ഖാന്‍''; പിന്തുണയുമായി ആരാധകര്‍, ട്രന്‍ഡിംഗായി ഹാഷ്‍ടാഗ്

Update: 2021-10-07 08:59 GMT

ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കസ്റ്റഡിയില്‍ കഴിയുന്ന ആര്യന്‍ ഖാന് പിന്തുണയുമായി ഷാരൂഖ് ഖാന്‍റെ ആരാധകര്‍. 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട് ആര്യന്‍ ഖാന്‍' എന്നെഴുതിയ പോസ്റ്റര്‍ ട്വിറ്ററില്‍ തങ്ങളുടെ പ്രൊഫൈല്‍ ചിത്രമാക്കിയാണ് എസ്ആര്‍കെ ഫാന്‍സ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഒപ്പം #WeStandWithSRK എന്ന ഹാഷ്‍ടാഗ് ട്വിറ്ററില്‍ ട്രന്‍ഡിംഗായി മാറിയിട്ടുണ്ട്.

ആര്യന്‍ അറസ്റ്റിലായ അന്നുമുതല്‍ ആരാധകര്‍ വലിയ പിന്തുണയാണ് കിംഗ് ഖാന് നല്‍കുന്നത്. ചൊവ്വാഴ്ച, ഷാരൂഖിന്‍റെ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് ആരാധകര്‍ ഒത്തുകൂടിയിരുന്നു. 'രാജാവേ സുരക്ഷിതനായിരിക്കുക' എന്ന സന്ദേശമുയര്‍ത്തിയാണ് ആരാധകര്‍ ഒരുമിച്ചുകൂടിയത്. ''ലോകത്തിന്‍റെ എല്ലാ കോണുകളിൽ നിന്നുമുള്ള എല്ലാ ആരാധകരും നിങ്ങളെ ആഴത്തിലും നിരുപാധികമായും സ്നേഹിക്കുന്നു! ഈ പരീക്ഷണ സമയങ്ങളിൽ ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു'' എന്നെഴുതിയ ബാനറുമായിട്ടാണ് ആരാധകര്‍ വസതിക്കു മുന്നിലെത്തിയത്.

Advertising
Advertising

ശനിയാഴ്ചയാണ് കൊര്‍ഡിലിയ ക്രൂസ് ആഡംബരകപ്പലില്‍ നടന്ന ലഹരിമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളായ അര്‍ബാസ് മെര്‍ച്ചന്‍റ്, മൂണ്‍മൂണ്‍ ധമേച്ച എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. 



 


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News