ദുല്‍ഖറിന്‍റെ വിലക്ക് ഫിയോക്ക് പിൻവലിച്ചു

വേഫെയറർ ഫിലിംസിന്‍റെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം

Update: 2022-03-31 09:26 GMT
Click the Play button to listen to article

കൊച്ചി: നടൻ ദുൽഖർ സൽമാന് ഏർപ്പെടുത്തിയ വിലക്ക് ഫിയോക്ക് പിൻവലിച്ചു. ദുൽഖറിന്‍റെ നിർമാണ കമ്പനിയായ വേഫെയറർ ഫിലിംസിന്‍റെ പ്രതിനിധി നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഇനിയുള്ള സിനിമകൾ തിയറ്ററുകൾക്ക് നൽകുമെന്ന് ദുൽഖർ അറിയിച്ചു.

ദുല്‍ഖറിന്‍റെ സിനിമകളുമായി സഹകരിക്കില്ലെന്ന് തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്ക് കഴിഞ്ഞ ആഴ്ചയാണ് അറിയിച്ചത്. ദുൽഖർ സൽമാൻ നിർമിച്ച 'സല്യൂട്ട്' ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനത്തെ തുടർന്നായിരുന്നു നടപടി. സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നായിരുന്നു ഫിയോകിന്‍റെ വാദം. താരത്തിന്‍റെ ഇതരഭാഷാ സിനിമകളുമായി സഹകരിക്കില്ലെന്നും ഫിയോക് വ്യക്തമാക്കിയിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News