സിനിമ ചിത്രീകരണത്തിനിടെ ഷോക്കേറ്റ് സ്റ്റണ്ട് താരം മരിച്ചു

തമിഴ്നാട് സ്വദേശിയായ വിവേക്(35) ആണ് മരിച്ചത്

Update: 2021-08-10 05:10 GMT
Editor : Jaisy Thomas | By : Web Desk

സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശിയായ വിവേക്(35) ആണ് മരിച്ചത്. അജയ് റാവുവും രചിത റാവുവും നായികനായകന്‍മാരാകുന്ന 'ലവ് യു രാചു' എന്ന കന്നഡ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്.

തിങ്കളാഴ്ച ബിഡദിക്കു സമീപമുള്ള ജോഗേനഹള്ളിയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ ഇവ 11 കെവി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഉടൻ തന്നെ പരിക്കേറ്റവരെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു.

Advertising
Advertising

ഷൂട്ടിംഗ് സംഘത്തിന്‍റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് ആരോപിച്ചു. മാത്രവുമല്ല അധികാരികളില്‍ അനുമതി വാങ്ങാതെയായിരുന്നു ഷൂട്ടിംഗ്. സ്റ്റണ്ട് മാസ്റ്റര്‍ വിനോദിനെയും സംവിധായകനെയും പൊലീസ് ചോദ്യം ചെയ്തു. ചിത്രീകരണ സമയത്ത് നായകന്‍ അജയ് റാവുവും സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അപകടം നടന്ന സ്ഥലത്തു നിന്നും 200 മീറ്റര്‍ അകലെയായിരുന്നു റാവു നിന്നിരുന്നത്. ബഹളം കേട്ടാണ് താന്‍ ഓടിയെത്തിയതെന്നും സംഭവസ്ഥലത്തു വച്ചുതന്നെ വിവേക് മരിച്ചുവെന്നും അജയ് പറഞ്ഞു. അപകടം നടന്നയുടന്‍ ഷൂട്ടിംഗ് സംഘത്തിലുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെട്ടു. ഇവരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News