ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒമർ ലുലു; പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ

ബോളിവുഡ് ഡയറക്ടർ ആവണം എന്ന തന്റെ വലിയ സ്വപനം നടക്കാൻ പോകുന്നുവെന്നാണ് ഒമർ ഫേയ്സ് ബുക്കിൽ കുറിച്ചത്.

Update: 2021-09-26 08:42 GMT
Editor : Midhun P | By : Web Desk

സംവിധായകൻ ഒമർ ലുലു ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകൻ തന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ബോളിവുഡ് ഡയറക്ടർ ആവണം എന്ന തന്റെ വലിയ സ്വപനം നടക്കാൻ പോകുന്നുവെന്നാണ് ഒമർ ഫേയ്സ് ബുക്കിൽ കുറിച്ചത്. അദ്ദേഹത്തിന്റെ സിനിമയായ ഹാപ്പി വെഡ്ഡിംഗിന്റെ റീമേക്കാണ് ബോളിവുഡിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ക്ഷൻ വർക്കുകൾ തുടങ്ങിയെന്നും അദ്ദേഹം ഫേയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നു. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റു അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എപ്പോഴും കൂടെ നിന്നവർക്കും നന്ദിയുണ്ടെന്നും ഒമർ ലുലു പറഞ്ഞു. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും.

Advertising
Advertising

ഫേയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

''ഒരു ബോളിവുഡ് ഡയറക്ടർ ആവണം എന്ന എന്റെ വലിയ ഒരു സ്വപ്നം നടക്കാൻ പോവുന്നു.ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ സിനിമയുടെ തന്നെ റീമേക്ക് ആണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ഹിന്ദി സിനിമ പ്രീപ്രൊഡക്ഷൻ വർക്ക്‌ സ്റ്റാർട്ട് ചെയ്തു ഈ വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങാൻ ആണ് പ്ലാൻ. Cast & Crew Details ഫൈനൽ ആയിട്ട് പറയാം എല്ലായിപ്പോഴും ഒപ്പം നിന്ന ചങ്ക്സിനും ദൈവത്തിനും നന്ദി ''

Full View


Tags:    

Writer - Midhun P

contributor

Editor - Midhun P

contributor

By - Web Desk

contributor

Similar News