പഴയകാല നടി ശാരി വീണ്ടും സിനിമയില്‍ സജീവമാകുന്നു

നവാഗതനായ അനീഷ് വി.എയുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ജലി നായർ , ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Update: 2021-11-17 03:31 GMT

'വിഡ്‌ഢികളുടെ മാഷ്' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. നടി ശാരി , പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എൻ എം , ദേവ് മോഹൻ , വിഷ്ണു ഗോവിന്ദൻ , ബിലഹരി, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി , വി കെ പ്രകാശ് , പ്രജേഷ് സേനൻ, അഞ്ജലി നായർ , എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്ത് വന്നിരിക്കുന്നത്.

നവാഗതനായ അനീഷ് വി.എയുടെ സംവിധാനത്തിൽ ദിലീപ് മോഹൻ, അഞ്ജലി നായർ , ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ മണിയൻപിള്ള രാജു , അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല , മണികണ്ഠൻ പട്ടാമ്പി ( മറിമായം) , സുനിൽ സുഗത , നിർമ്മൽ പാലാഴി , രാജേഷ് പറവൂർ എന്നീ സീനിയർ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി. ജെ, സ്‌റ്റീവ് , ദിവിൻ പ്രഭാകർ , ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നിവരും അണിനിരക്കുന്നു. ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ പാടിയിരിക്കുന്നത് കെ എസ് ചിത്രയും , സൂരജ് സന്തോഷുമാണ് . മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു.

Advertising
Advertising

നർമ്മവും ആക്ഷേപ ഹാസ്യത്തിലും പൊതിഞ്ഞ ഈ വിഷ്വൽ ട്രീറ്റ് ബാംഗ്ലൂരിലെ പ്രൊഡക്ഷൻ കമ്പനിയായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് നിങ്ങളിലേക്ക് എത്തിക്കുന്നത്. ശരിയായ അധ്യാപനം , ഒരു അധ്യാപകന്‍റെ ജീവിതത്തിലൂടെ വരച്ച് കാട്ടുവാൻ ശ്രമിക്കുന്ന കഥയിൽ പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സൗഹൃദങ്ങളും ഹൃദയബന്ധങ്ങളും മാറ്റുരക്കുന്ന ഒരു ഫീൽ ഗുഡ് മൂവിയാണ് ഇതെന്ന് ശാരി അഭിപ്രായപ്പെട്ടു.




 


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News