'അമ്മ' ക്ലബ്ബാണോ എന്ന് മോഹൻലാൽ വ്യക്തമാക്കണം; താര സംഘടനക്കെതിരെ കെ. ബി ഗണേഷ് കുമാർ

''അമ്മ' അസോസിയേഷനെ ജനറൽ സെക്രട്ടറി തന്നെ തരംതാഴ്ത്തി'

Update: 2022-06-27 09:08 GMT

കൊല്ലം: താരസംഘടനയായ 'അമ്മ' ക്ലബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവനക്കെതിരെ കെ ബി ഗണേഷ് കുമാർ എംഎൽഎ. 'അമ്മ' രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ ട്രസ്റ്റാണ്. 'അമ്മ' അസോസിയേഷനെ ജനറൽ സെക്രട്ടറി തന്നെ തരംതാഴ്ത്തി. അമ്മ ക്ലബാണോ എന്ന് മോഹൻലാൽ വ്യക്തമാക്കണമെന്നും എംഎൽഎ പറഞ്ഞു.

യുവനടിയുടെ പരാതിയിലെ ആരോപണ വിധേയൻ എട്ട് ക്ലബുകളിലെ അംഗമാണ്. അവിടെയൊന്നും നടപടിയില്ല എന്ന് 'അമ്മ' പറയുന്നത് ആർക്ക് വേണ്ടിയെന്നും ഗണേഷ് കുമാർ ചോദിച്ചു.

ബലാത്സംഗക്കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് 'അമ്മ' ഇന്നലെ വ്യക്തമാക്കിയിരുന്നു. കോടതി വിധി വരുംമുൻപ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ലെന്നും വിജയ് ബാബു അംഗമായ മറ്റ് ക്ലബുകൾ പോലെ 'അമ്മ' ഒരു ക്ലബ് മാത്രമാണെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രസ്താവന.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News