അടുക്കളയില്‍ കറിക്കരിയുമ്പോള്‍ പാടിയ പാട്ട്, 23 മില്യണ്‍ കാഴ്ച്ചക്കാര്‍; ഹിറ്റായ വീഡിയോ കാണാം

സവാള അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ശാലിനി പസൂരി പാട്ട് പാടുന്നത്

Update: 2022-06-14 07:44 GMT
Editor : Jaisy Thomas | By : Web Desk

മുംബൈ: സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ ഹിറ്റായ പാട്ടാണ് പാകിസ്താന്‍ കലാകാരന്മാരായ അലി സേത്തിയുടെയും ഷെയ് ഗിലിയുടെയും 'പസൂരി ഗാനം'. നിരവധി പ്രശസ്തരും അപ്രശസ്തരുമായ ഗായകര്‍ കവര്‍ സോംഗിന്‍റെയും മറ്റു രൂപത്തില്‍ പാട്ട് പുനരാവിഷ്കരിച്ചിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടന്നിരിക്കുകയാണ് അടുക്കളയില്‍ പാചകത്തിനിടെ ഒരു മുംബൈക്കാരി പാടിയ പസൂരി പാട്ട്. ഗായിക കൂടിയായ ശാലിനി ദുബൈ ആണ് വാദ്യോപകരണങ്ങളുടെയും കരോക്കെയുടെയും അകമ്പടിയില്ലാതെ ഹിറ്റ് ഗാനം പാടി വൈറലായത്.

അടുക്കളയില്‍ പാചകത്തിലാണ് ശാലിനി. സവാള അരിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ശാലിനി പസൂരി പാട്ട് പാടുന്നത്. പാചകമൊന്നും ശാലിനിയുടെ ശ്രദ്ധയെ തിരിക്കുന്നില്ല, അത്ര അനായാസമായിട്ടാണ് മുംബൈക്കാരി പാകിസ്താനി ഗാനം ആലപിക്കുന്നത്. 23 മില്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിസ്സാരക്കാരിയല്ല ശാലിനി, ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ ശാലിനിക്ക് 64.4k ഫോളോവേഴ്‌സ് ഉണ്ട്.അടുക്കളയാണ് ശാലിനിക്ക് പാടാൻ ഏറ്റവും ഇഷ്ടപ്പെട്ട ഇടം. അതുകൊണ്ടുതന്നെ അടുക്കളയിൽ നിന്നാണ് എല്ലാ പാട്ടുകളും ശാലിനി പാടുന്നത്. 

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News