13-ാം വയസിൽ കല്യാണം കൂടാൻ പോയി; ഇന്ന് അതേ വധു തന്നെ പങ്കാളി

അര്‍ബാസ് ഖാനുമായുള്ള മലൈകയുടെ കല്യാണത്തിന് പങ്കെടുക്കുകയാണ് കക്ഷി

Update: 2022-08-28 16:55 GMT
Editor : banuisahak | By : Web Desk

സമൂഹ മാധ്യമങ്ങളിൽ നിരന്തരം ഗോസിപ്പുകൾക്കും ട്രോളുകൾക്കും ഇരയാകാറുള്ളവരാണ് മലൈക അറോറയും അർജുൻ കപൂറും. എപ്പോഴാണ് ഇവർ വിവാഹിതരാവുക? ഈ ബന്ധം എത്ര നാൾ പോകും? എന്ന് തുടങ്ങി ആളുകൾക്ക് അറിയേണ്ട കാര്യങ്ങൾ നിരവധിയാണ്. മലൈകയുടെ പ്രായം തന്നെയാണ് പലപ്പോഴും ചോദ്യമുനയിൽ. അർജുനെക്കാളും 12 വയസിന് മൂത്തതാണ് മലൈക. പ്രായം മറന്നുള്ള പ്രണയങ്ങൾ അപൂർവമല്ലെങ്കിലും 48കാരിയായ മലൈകയുടെയും 37കാരനായ അർജുന്റെയും പ്രണയം പലർക്കും ഇപ്പോഴും ദഹിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ രസകരമായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Advertising
Advertising

മലൈകയുടെ കല്യാണത്തിന് ജ്യൂസ് കുടിച്ച് നിൽക്കുന്ന അർജുന്റെ ഒരു ഫോട്ടോയാണ് ചർച്ചാ വിഷയം. അന്ന് അർജുന് പ്രായം 13 വയസ്. 1998ൽ അര്‍ബാസ് ഖാനുമായുള്ള മലൈകയുടെ കല്യാണത്തിന് പങ്കെടുക്കുകയാണ് കക്ഷി. 'അന്നേ എല്ലാം തീരുമാനിച്ചുറപ്പിച്ചിരുന്നു', 'ജസ്റ്റ് അർജുൻ കപൂർ തിങ്സ്', 'ബാല്യകാല പ്രണയം' തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. 

Full View

2019ലാണ് അർജുനും മലൈകയും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. അർബാസുമായുള്ള ദാമ്പത്യത്തിൽ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസും മലൈകയും വേര്‍പിരിയുന്നത്. അർജുനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെ ഇരുവരുടെയും പ്രണയം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കുകയായിരുന്നു.

പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും പ്രണയം വെളിപ്പെടുത്തുകയും ചെയ്തു. ഒന്നിച്ചുള്ള ചിത്രങ്ങൾ പലപ്പോഴും താരങ്ങൾ തങ്ങളുടെ ഔദ്യോഗിക പേജുകളിലൂടെ പങ്കുവെക്കാറുണ്ട്. ഇടക്ക് ഇരുവരും വേർപിരിയുകയാണെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും അവധിക്കാലം ആഘോഷിക്കാൻ വിദേശത്ത് പോയതിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരങ്ങൾ അതിന് മറുപടി പറഞ്ഞത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News