100 കോടിയല്ല, 1000 കോടി ക്ലബില്‍; പത്തു വര്‍ഷം മുന്‍പ് ഷാരൂഖ് ഖാന്‍ പറഞ്ഞത്: വൈറലായി വീഡിയോ

IBNLive-ന് പത്തു വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖമാണ് വീണ്ടും Reddit-ൽ ഷെയര്‍ ചെയ്തിരിക്കുന്നത്

Update: 2023-09-26 07:00 GMT

ഷാരൂഖ് ഖാന്‍

മുംബൈ: പഠാന് പിന്നാലെ ഷാരൂഖ് ഖാന്‍റെ മറ്റൊരു ചിത്രം കൂടി 1000 കോടി കടന്നിരിക്കുകയാണ്. ആറ്റ്ലിയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം ജവാന്‍ ആഗോളതലത്തില്‍ ആയിരം കോട് കലക്ഷന്‍ നേടിയിരിക്കുകയാണ്. റെക്കോഡ് നേട്ടവുമായി ഷാരൂഖ് ബോളിവുഡില്‍ ചരിത്രം കുറിക്കുമ്പോള്‍ താരത്തിന്‍റെ പഴയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നത്.

IBNLive-ന് പത്തു വര്‍ഷം മുന്‍പ് നല്‍കിയ അഭിമുഖമാണ് വീണ്ടും Reddit-ൽ ഷെയര്‍ ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടു ചിത്രങ്ങള്‍ ആയിരം കടന്നിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെ കിംഗ് ഖാന്‍ അതു സ്വപ്നം കണ്ടിരിന്നുവെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. ഒരു സിനിമ 100 കോടി ക്ലബ്ബിൽ ഇടം നേടുന്നതിൽ കാര്യമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഷാരൂഖ് നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ''100 കോടി എന്ന നമ്പര്‍ വളരെ പരിമിതമാണ്.എന്തുകൊണ്ട് 100 കോടി? ഇത് 1000 കോടിയാക്കുക. 1000 കോടി എന്ന യാഥാർത്ഥ്യബോധമില്ലാത്ത ചിന്തയോടെ രാവിലെ ഉണരാൻ ഞാൻ ഇഷ്ടപ്പെടുന്നു. എന്തുകൊണ്ടാണ് ഞാൻ എന്നെത്തന്നെ 100 ആയി പരിമിതപ്പെടുത്തുന്നത്?'' എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ബോളിവുഡിലെ ബാദ്‍ഷാക്ക് മാത്രമേ ഇങ്ങനെ പ്രതികരിക്കാന്‍ സാധിക്കൂ എന്നായിരുന്നു ആരാധകരുടെ പ്രതികരണം.

Advertising
Advertising

Man Talked about doing a 1000cr film in 2012-13 (when he was asked about 100cr club).
byu/Majestic_District_51 inShahRukhKhan

പഠാന്‍റെ ആഗോള കലക്ഷന്‍ 1050 കോടിയായിരുന്നു. ജവാന്‍ ഉടന്‍ തന്നെ ഈ സംഖ്യ മറികടക്കുമെന്നും ഷാരൂഖിന്‍റെ കരിയറില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയേക്കാമെന്നുമാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം തിയറ്ററിലെത്താന്‍ പോകുന്ന രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ഡങ്കിയും ബോക്സോഫീസില്‍ റെക്കോഡ് തീര്‍ക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. തപ്സി പന്നുവാണ് ചിത്രത്തിലെ നായിക.


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News