കെ.ജി.എഫ് ടീമിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങ്ങര

നിരൂപക പ്രശംസ നേടിയ'സൂരറൈ പോട്രിന്' ശേഷമാണ് സുധ കൊങ്ങര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്

Update: 2022-04-21 07:53 GMT
Editor : ലിസി. പി | By : Web Desk

ഇന്ത്യൻ ബോക്‌സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കെജി.എഫ്, ചാപ്റ്റർ 2. കെ.ജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോൾ. സൂര്യ നായകനായ 'സൂരറൈ പോട്ര്' സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഹോംബലെ ഫിലിംസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്.

Full View

മാധവൻ നായകനായ 'ഇരുദ്ധി സുട്ര്', സൂര്യ നായകനായ 'സൂരറൈ പോട്ര്' എന്നീ നിരൂപക പ്രശംസ നേടിയ രണ്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചതിന് ശേഷമാണ് സുധ കൊങ്ങര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്. ഈ പ്രഖ്യാപനം ഇന്ത്യൻ സിനിമാ വ്യവസായങ്ങളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത് എന്നും ഹോംബാലെ അറിയിയിച്ചു.'ചില യഥാര്‍ത്ഥ കഥകള്‍ പറയേണ്ടതാണ്, അത് വ്യക്തമായി പറയുക തന്നെ വേണം' എന്ന ക്യാപ്ഷനോടെയാണ്  ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. 'സൂരറൈ പോട്രിന്‍റെ ഹിന്ദി പതിപ്പിന്റെ അണിയറയിലാണ് സുധ കൊങ്ങരയിപ്പോള്‍.

ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ.ജി.എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News