"പിന്നെ, ആൾക്കാരെന്തിനാണ് എന്റെ പാട്ട് കേൾക്കുന്നത്!"; വിമർശകർക്കെതിരെ ഹണി സിംഗ്

"ആന്റിമാർ വരെ സ്റ്റേജിൽ കയറി എന്റെ പാട്ടിന് ഡാൻസ് ചെയ്യാറുണ്ട്. ആളുകൾ ഈയിടെയായി വളരെ സെൻസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്"; ഹണി സിങ് പറഞ്ഞു.

Update: 2023-04-16 14:02 GMT
Editor : banuisahak | By : Web Desk

യോ യോ ഹണി സിംഗിന്റെ പാട്ടുകളുടെ വരികൾക്കെതിരെ രൂക്ഷ വിമർശനമാണ് പലഭാഗങ്ങളിൽ നിന്നും ഉയരുന്നത്. ലൈംഗികചുവയുള്ളതും സ്ത്രീവിരുദ്ധവുമാണ് ഹണി സിംഗിന്റെ വരികളെന്നാണ് പ്രധാന വിമർശനം. കുറ്റപ്പെടുത്തലുകൾ കടുത്തതോടെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹണി സിങ്. 

തന്റെ വരികൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളോടും ആളുകൾ ഇന്ന് വളരെ സെൻസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്. തന്റെ വാക്കുകൾ സ്ത്രീവിരുദ്ധമാണെങ്കിൽ ആളുകൾ തന്റെ പാട്ട് കേൾക്കില്ലായിരുന്നുവെന്ന് ഹണി സിങ് പറയുന്നു. 'അംഗ്രെജി ബീറ്റ്', 'ദേശി കലാകാർ', 'ബ്ലൂ ഐസ്', 'ബ്രൗൺ രംഗ്', 'ഡോപ്പ് ഷോപ്പ്' തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ മുൻനിര റാപ്പർമാരിൽ ഒരാളാണ് ഹണി സിംഗ് ഇടം നേടിയെങ്കിലും അദ്ദേഹത്തിന്റെ വരികൾ പലപ്പോഴും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 

Advertising
Advertising

ലൈംഗികചുവയുള്ള വരികളാണ് ഹണി സിംഗിന്റെ എല്ലാ പാട്ടുകളുടെയും പ്രത്യേകതയെന്നായിരുന്നു വിമർശനങ്ങൾ. എന്നാൽ, ഒരു സംഗീത സംവിധായകൻ അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് പാടാനായി തന്നെ ക്ഷണിച്ചിരുന്നുവെന്നും തന്റെ വരികളിൽ സ്ത്രീവിരുദ്ധതയുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും ഹണി സിംഗ് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.  

"ഒന്നും മനപ്പൂർവം ചെയ്യുന്നതല്ല. അങ്ങനെയാണെങ്കിൽ തന്നെ ഈ ആളുകളൊക്കെ എന്തിനാണ് എന്റെ പാട്ട് കേൾക്കുന്നത്. ആന്റിമാർ വരെ സ്റ്റേജിൽ കയറി എന്റെ പാട്ടിന് ഡാൻസ് ചെയ്യാറുണ്ട്. ആളുകൾ ഈയിടെയായി വളരെ സെൻസിറ്റീവ് ആയാണ് പ്രതികരിക്കുന്നത്"; ഹണി സിങ് പറഞ്ഞു. 

അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും അഭിനയിച്ച സെൽഫി എന്ന ചിത്രത്തിന് വേണ്ടി 'കുടി ചംകീലി' എന്ന പാട്ടാണ് ഹണി സിംഗിന്റേതായി അവസാനം പുറത്തിറങ്ങിയത്. ഹണി സിംഗിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി ചിത്രവും ഈ വർഷം അവസാനം എത്തും. നെറ്റ്ഫ്ലിക്സിലൂടെയാണ് ഡോക്യുമെന്ററിയുടെ റിലീസ്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News