മോഹൻലാലും ലോക യൂണിവേഴ്സും നാളെ മുതൽ നേർക്കുനേർ; ഓണം കളറാക്കാനെത്തുന്നു 'ഹൃദയപൂർവവും' 'ലോക - ചാപ്റ്റർ വൺ -ചന്ദ്ര'യും

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പത്ത് വർഷങ്ങൾക്ക് ശേഷം ഇറങ്ങുന്ന സിനിമയാണ് ഹൃദയപൂർവം

Update: 2025-08-27 06:44 GMT
Editor : Lissy P | By : Web Desk

കൊച്ചി: മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണ് വ്യാഴാഴ്ച. ഓണക്കാലം ആ​ഘോഷമാക്കാൻ മോഹൻലാൽ ചിത്രം 'ഹൃദയപൂർവവും' ദുൽഖർ നിർമിക്കുന്ന സിനിമാറ്റിക്ക് യൂണിവേഴ്സായ ലോകയിലെ ആദ്യ സിനിമ 'ലോക - ചാപ്റ്റർ വൺ: ചന്ദ്ര'യും നാളെ തിയേറ്ററിൽ എത്തും.

മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വരുന്ന സിനിമയാണ് ഹൃദയപൂർവം. ഈ കൂട്ടുകെട്ടിൽ പത്ത് വർഷങ്ങൾക്ക് ശേഷം ഒരു സിനിമ വരുന്നു എന്ന ഒരു പ്രത്യേകത കൂടെ ഈ സിനിമക്കുണ്ട്. ട്രെയ്‍ലറും ടീസറുമെല്ലാം ഒരു 'ഫീൽ​ഗുഡ്' സിനിമ പ്രതീതിയാണ് നൽകുന്നത്. പ്രേക്ഷകർ ഏറെ ആ​ഗ്രഹിക്കുന്ന ആ 'പഴയ ലാലേട്ടനെ'ഹൃദയപൂർവത്തിലൂടെ കിട്ടുമെന്നാണ് പ്രതീക്ഷ. 'സിനിമ നിരൂപകരുടെ' ഭാഷയിൽ ഒരുപാട് കാലമായുള്ള മോഹൻലാലിന്റെ തിരിച്ചുവരവിനുള്ള കാത്തിരിപ്പ് അവസാനിച്ചത് 2025ലെ 'തുടരും' എന്ന സിനിമയിലൂടെയാണ്. ഇതിന്റെയൊരു തുടർച്ചതാണ് ഹൃദയപൂർവത്തിലൂടെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Advertising
Advertising

മാർവെല്ലിന് MCU ഉള്ളപോലെ ഒരു സൂപ്പർ ഹീറോ സിനിമാറ്റിക്ക് യൂണിവേഴ്സ് മലയാളത്തിലും വേണമെന്നത് മലയാളി പ്രേക്ഷകരുടെ ഒരുപാട് കാലമായുള്ള ആ​ഗ്രഹമായിരുന്നു. ലോക ശ്രദ്ധ നേടിയ മിന്നൽ മുരളി ഉൾപ്പെടുന്ന വീക്കെൻഡ് സിനിമാറ്റിക്ക് യൂണിവേഴ്സ് നിലവിലുണ്ട്. ഇതിനുപുറകെയാണ് വേഫെയറർ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ സിനിമ ലോക - ചാപ്റ്റർ വൺ: ചന്ദ്രയുടെ കടന്നുവരവ്. കോവിഡ് മൂലം മിന്നൽ മുരളി സിനിമ ഒടിടി റിലീസ് ആയിരുന്നു. അതുകൊണ്ട് തന്നെ തിയേറ്റർ റിലീസ് ആകുന്ന ആദ്യ മലയാള സൂപ്പർ ഹീറോ സിനിമ എന്ന സവിശേഷത കൂടി  'ചന്ദ്ര'യ്ക്കുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News