'ഞാനെന്‍റെ പേര് പാത്തു എന്ന് മാറ്റേണ്ടി വരും'; കല്യാണി പ്രിയദര്‍ശന്‍

മുഹ്‌സിൻ പേരാരിയുടെ തിരക്കഥയിൽ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത തല്ലുമാലയിലെ കഥാപാത്രം വ്‌ളോഗർ ബീപാത്തു വലിയ ശ്രദ്ധ നേടിയിരുന്നു

Update: 2022-09-18 11:12 GMT
Editor : ijas

പുതിയ സിനിമ 'ശേഷം മൈക്കില്‍ ഫാത്തിമ'യില്‍ ഫുട്ബോള്‍ അന്നൗൺസറായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്നത്. തല്ലുമാലയ്ക്ക് ശേഷമുള്ള പുതിയ ചിത്രത്തിലും ഫാത്തിമ എന്ന പേര് കഥാപാത്രത്തിന് ഉപയോഗിച്ചതില്‍ കല്യാണി സന്തോഷം പ്രകടിപ്പിച്ചു. 'ഞാനെന്‍റെ പേര് പാത്തു എന്ന് മാറ്റേണ്ടി വരും', എന്നാണ് കല്യാണി ട്വിറ്ററില്‍ കുറിച്ചത്.

മുഹ്‌സിൻ പേരാരിയുടെ തിരക്കഥയിൽ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത തല്ലുമാലയിലെ കഥാപാത്രം വ്‌ളോഗർ ബീപാത്തു വലിയ ശ്രദ്ധ നേടിയിരുന്നു. ബീപാത്തു സോങ്ങും ചിത്രത്തിനൊപ്പം ഹിറ്റായിരുന്നു. തിയേറ്ററുകളിൽ ആഘോഷമായ 'തല്ലുമാല' ഇപ്പോൾ ഒടിടിയിൽ എത്തിയിട്ടുണ്ട്. ചിത്രം തെലുഗിൽ റീമേക്ക് ചെയ്യുന്നതായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Advertising
Advertising

നവാഗതനായ മനു സി കുമാറാണ് കല്യാണിയുടെ പുതിയ ചിത്രം 'ശേഷം മൈക്കില്‍ ഫാത്തിമ' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജഗദീഷ് പളനിസ്വാമി, സുധൻ സുന്ദരം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഹിഷാം അബ്ദുൽ വഹാബ് ചിത്രത്തിന് സംഗീതമൊരുക്കും. സന്താന കൃഷ്ണൻ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തിന്‍റെ എഡിറ്റിം​ഗ് നിർവഹിച്ചിരിക്കുന്നത് കിരൺ ദാസ് ആണ്. കലാസംവിധാനം: നിമേഷ് താനൂർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഐശ്വര്യ സുരേഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രഞ്ജിത്ത് നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുകു ദാമോദർ, പബ്ലിസിറ്റി ഡിസൈനുകൾ: യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്, പിആർഒ: പ്രതീഷ് ശേഖർ, വിഎഫ്എക്സ് റിയൽ വർക്ക്സ് സ്റ്റുഡിയോ (കോയമ്പത്തൂർ) തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News