'ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും'; കങ്കണ റണൗട്ട്

അയോധ്യയിൽ ശ്രീരാമക്ഷേത്രം സാധ്യമാക്കിയതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ കങ്കണ പ്രശംസിക്കുകയും ചെയ്തു

Update: 2023-11-03 14:20 GMT
Advertising

രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചനകള്‍ നൽകിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണൗട്ട്. ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്ര സന്ദർശനത്തിനെത്തിയ കങ്കണ മാധ്യമങ്ങോട് സംസാരിക്കവെയാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സൂചനകള്‍ നൽകിയത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ശ്രീകൃഷ്ണൻ അനുഗ്രഹിച്ചാൽ താൻ പോരാടും എന്നായിരുന്നു കങ്കണയുടെ പ്രതികരണം.


അയോധ്യയിൽ ശ്രീരാമക്ഷേത്രം സാധ്യമാക്കിയതിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ കങ്കണ പ്രശംസിക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങളായി തന്‍റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാൻ വേണ്ടിയാണ് ക്ഷേത്ര ദർശനം നടത്തിയതെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

"ബിജെപി സർക്കാരിന്റെ ശ്രമഫലമായി, 600 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാർക്ക് രാമക്ഷേത്രം കാണാനായത്. മഹത്തായ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. സനാതന ധർമ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം"- കങ്കണ പറഞ്ഞു.


കടലിനടിയിൽ മുങ്ങിയ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ തീർഥാടകർക്ക് സൗകര്യമൊരുക്കണമെന്നും റണൗട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു.

വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ദ്വാരക നഗരവും മുകളിൽ നിന്ന് കാണാം. വെള്ളത്തിനടിയിൽ പോയി അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഒരു സൗകര്യം സർക്കാർ ഉണ്ടാക്കണമെന്ന് താൻ ആഗ്രഹിക്കുന്നു. ദ്വാരക ഒരു ദിവ്യനഗരമാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇവിടെ എല്ലാം അത്ഭുതകരമാണ്. എല്ലാ കണികകളിലും ദ്വാരകാധിഷ് ഉണ്ട്. അവനെ കാണുമ്പോൾ ഞാൻ അനുഗ്രഹീതയാകും. ഭഗവാനെ ദർശിക്കാൻ ഞാൻ എപ്പോഴും ഇവിടെ വരാൻ ശ്രമിക്കാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News