ഇരുള്‍ക്കാടും കാറും മമ്മൂട്ടിയും; റോഷാക്കിലെ 'ഇൻ മൈ ആംസ്' ഗാനം പുറത്ത്

ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും എസ്.എ ആണ്

Update: 2022-10-26 12:20 GMT
Editor : ijas

ആക്ഷൻ രംഗങ്ങൾ കൊണ്ടും പ്രമേയം കൊണ്ടും ഇന്ന് വരെ മലയാളി പ്രേക്ഷകർ കണ്ടിട്ടില്ലാത്ത ഒരു ദൃശ്യാനുഭവമാണ് റോഷാക്ക് പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് പുതിയൊരു അനുഭവതലം വെളിപ്പെടുത്തി തന്ന് വിജയകരമായി പ്രദർശനം തുടരുന്ന റോഷാക്കിലെ 'ഇൻ മൈ ആംസ്' എന്ന ഗാനം പുറത്തിറങ്ങി. ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും എസ്.എ ആണ്. മിഥുൻ മുകുന്ദനാണ് ഈണം പകർന്നിരിക്കുന്നത്.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഓവര്‍സീസ് വിതരണം നിര്‍വഹിച്ചിരിക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Advertising
Advertising
Full View

അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. കിരണ്‍ ദാസ് ചിത്രസംയോജനവും മിഥുന്‍ മുകുന്ദന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഷാജി നടുവിലാണ് കലാസംവിധാനം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍. ചമയം-റോണക്‌സ് സേവ്യര്‍, എസ് ജോര്‍ജ്. വസ്ത്രാലങ്കാരം-സമീറ സനീഷ്. പി.ആര്‍.ഒ-പ്രതീഷ് ശേഖര്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-അനൂപ് സുന്ദരന്‍, വിഷ്ണു സുഗതന്‍

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News