നായകനായി ഇന്ദ്രന്‍സ്; ശുഭദിനം വരുന്നു

തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം

Update: 2021-12-15 02:42 GMT
Editor : Jaisy Thomas | By : Web Desk

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ശുഭദിനത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം.


ഒരുപാട് പ്രശ്നങ്ങളുടെ നടുവിൽ കിടന്ന് വീർപ്പുമുട്ടുന്ന സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിന്‍റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ശുഭദിനം . ചില നിർണായകഘട്ടത്തിൽ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ പരിണിതഫലങ്ങൾ എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് ചർച്ച ചെയ്യുന്ന സിനിമ കൂടിയാണിത്. ഹരീഷ് കണാരൻ , ജയകൃഷ്ണൻ , രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ , മാലാ പാർവ്വതി, അരുന്ധതി നായർ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , അരുൺകുമാർ , നെബീഷ് ബെൻസൻ എന്നിവരഭിനയിക്കുന്നു.

Advertising
Advertising

ബാനർ - നെയ്യാർ ഫിലിംസ്, എഡിറ്റിംഗ് , സംവിധാനം - ശിവറാം മണി, നിർമ്മാണം - ഗിരീഷ് നെയ്യാർ, രചന - വി എസ് അരുൺകുമാർ , ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യുംസ് - അജയ് എൽ കൃഷ്ണ, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈൻ - രാധാകൃഷ്ണൻ എസ് , ഡിസൈൻസ് - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസിലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News