എന്‍റെ കടലാസിന് ഒരായിരം പിറന്നാള്‍ ആശംസകള്‍; ജഗതിക്ക് ആശംസകള്‍ നേര്‍ന്ന് ഇന്നസെന്‍റ്

സിനിമയില്‍ ഇല്ലെങ്കിലും ജഗതിയെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്

Update: 2022-01-05 07:22 GMT

മലയാള സിനിമയില്‍ പകരം വയ്ക്കാനില്ലാത്ത നടനാണ് ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍. അപകടത്തിനു ശേഷം സിനിമയില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്ന ജഗതി ഇപ്പോള്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. സിനിമയില്‍ ഇല്ലെങ്കിലും ജഗതിയെക്കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളും എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇന്ന് ജഗതിയുടെ പിറന്നാളാണ്. ചിരിയുടെ തമ്പുരാന് ജന്‍മദിന ആശംസകള്‍ നേരുകയാണ് ആരാധകരും സിനിമാലോകവും.

'എന്‍റെ കടലാസിന് ഒരായിരം പിറന്നാള്‍ ആശംസകള്‍' എന്നാണ് നടന്‍ ഇന്നസെന്‍റ് ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ച് ചിരിയുടെ പൊടിപൂരമൊരുക്കിയവരാണ് ജഗതിയും ഇന്നസെന്‍റും. സിദ്ധിഖ് ലാലിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കാബൂളിവാലയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചിത്രത്തില്‍ കന്നാസ്, കടലാസ് എന്നീ കഥാപാത്രങ്ങളെയാണ് ഇന്നസെന്‍റും ജഗതിയും അവതരിപ്പിച്ചത്. അതേസമയം ജഗതി, മമ്മൂട്ടി നായകനാകുന്ന സേതുരാമയ്യർ സി.ബി.ഐ എന്ന ചിത്രത്തിന്‍റെ പുതിയ ഭാഗത്തിൽ ഉണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News