പ്രണയാർദ്രമായ ആറ് വർഷങ്ങൾ; വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവെച്ച് വിരാടും അനുഷ്‌കയും

2017ൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് നടന്ന രഹസ്യ ചടങ്ങിലാണ് അനുഷ്‌കയും വിരാടും വിവാഹിതരായത്

Update: 2023-12-12 15:47 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾസ് ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് വിരാട്- അനുഷ്‌ക എന്നായിരിക്കും. സോഷ്യൽ മീഡിയയിൽ താരങ്ങളെ പിന്തുടരുന്നത് ലക്ഷക്കണക്കിന് പേരാണ്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താരങ്ങളുടെ വിവാഹ വാർഷികം. കൂട്ടുകാരുമൊത്ത് കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

1.


2.



ചലച്ചിത്ര മേഖലയിൽ നിന്നും ക്രിക്കറ്റ് മേഖലയിൽ നിന്നും നിരവധി താരങ്ങളാണ് ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേരുന്നത്. ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റുകളിൽ 'ഇൻഫിനിറ്റി' ചിഹ്നത്തോടൊപ്പം അടിക്കുറിപ്പും നൽകിയിട്ടുണ്ട്. 'കുടുംബവും സുഹൃത്തുക്കളും, സ്‌നേഹവും നിറഞ്ഞ ദിവസം. പോസ്റ്റ് ചെയ്യാൻ വൈകി.' അനുഷ്‌ക കുറിച്ചു.

വിരാടും അനുഷ്‌കയും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ നേരത്തെ തന്നെ ഇന്റെർനെറ്റിൽ പ്രചരിച്ചിരുന്നു. ലണ്ടനിലാണ് ആഘോഷം നടന്നത്. അനുഷ്‌കയുടെ സഹോദരനും നിർമ്മാതാവുമായ കർണേഷ് ശർമ്മ, നടിയായ സാഗരിക ഘാട്ട്ഗെ, സ്റ്റാൻഡ്-അപ്പ് കോമേഡിയൻ അഭിഷേക് ഉപമന്യു എന്നിവരോടൊപ്പമായിരുന്നു താരജോഡികളുടെ ആഘോഷം.2017ൽ ഇറ്റലിയിലെ ലേക്ക് കോമോയിൽ വെച്ച് നടന്ന രഹസ്യ ചടങ്ങിലാണ് അനുഷ്‌കയും വിരാടും വിവാഹിതരായത്. 2021 ജനുവരിയിൽ ഇരുവർക്കും വാമിക ജനിച്ചു.

അതേസമയം കഴിഞ്ഞ 25 വര്‍ഷത്തിനിടെ ക്രിക്കറ്റ് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത താരം  കോഹ്‍ലിയാണ്. ഈ നേട്ടത്തിലും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പിന്തള്ളിയാണ് കോഹ്‍ലിയുടെ കുതിപ്പ്. ഇന്നാണ് ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളുടേയും സംഭവങ്ങളുടേയും പട്ടിക പുറത്ത് വിട്ടത്. കോഹ്‍ലിയെ കൂടാതെ സച്ചിന്‍ , എം.എസ് ധോണി, രോഹിത് ശര്‍മ എന്നിവരൊക്കെ പട്ടികയിലുണ്ട്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News