ഇര്‍ഷാദ് പരാരി ഇനി സ്വതന്ത്ര സംവിധായകന്‍; ഷൈന്‍ ടോം ചാക്കോ പ്രധാന വേഷത്തില്‍, മുഹ്സിന്‍ പരാരി സഹ നിര്‍മാതാവ്

അടുത്ത സിനിമ ഇര്‍ഷാദ് പരാരിക്കും മുഹ്സിന്‍ പരാരിക്കും ഒപ്പമായിരിക്കുമെന്ന് ആഷിഖ് ഉസ്‍മാന്‍ അറിയിച്ചു

Update: 2022-09-01 13:39 GMT
Editor : ijas
Advertising

ലൂസിഫര്‍, കുരുതി, ആദം ജോണ്‍ എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായി പ്രവര്‍ത്തിച്ച ഇര്‍ഷാദ് പരാരി സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രം വരുന്നു. തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ നായക വേഷത്തിലെത്തും. സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ മുഹ്സിന്‍ പരാരി ചിത്രത്തിന്‍റെ സഹ നിര്‍മാതാവാകും.


മുഹ്സിന്‍ പരാരിയുടെ സഹോദരനാണ് ഇര്‍ഷാദ് പരാരി. ഇര്‍ഷാദ് പരാരിയുടേതായി നേരത്തെ പ്രഖ്യാപിച്ചിരുന്ന 'അയല്‍വാശി' എന്ന ചിത്രമാകും ഇതെന്നാണ് സൂചന. അതെ സമയം അടുത്ത സിനിമ ഇര്‍ഷാദ് പരാരിക്കും മുഹ്സിന്‍ പരാരിക്കുമൊപ്പമായിരിക്കുമെന്ന് ആഷിഖ് ഉസ്‍മാന്‍ അറിയിച്ചു. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് ആഷിഖ് ഉസ്‍മാന്‍ തന്‍റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത പങ്കുവെച്ചത്. ഇര്‍ഷാദിനും മുഹ്‍സിനും ഒരുമിച്ചുള്ള ചിത്രത്തോടെയാണ് ആഷിഖ് ഉസ്‍മാന്‍ പോസ്റ്റ് പങ്കുവെച്ചത്.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News