തമിഴില്‍ നായകനായി അരങ്ങേറ്റത്തിനൊരുങ്ങി ദളപതിയുടെ മകന്‍; നായിക ദേവയാനിയുടെ മകള്‍

ബിരുദ വിദ്യാര്‍ഥിയാണ് ഇനിയ. ജേസണിനാണെങ്കില്‍ സംവിധാനത്തിലാണ് താല്‍പര്യം

Update: 2023-07-15 06:27 GMT

വിജയ്/ജേസണ്‍ സഞ്ജയ്

ചെന്നൈ: തമിഴകത്ത് മറ്റൊരു താരപുത്രന്‍ കൂടി അരങ്ങേറ്റത്തിനൊരുങ്ങുന്നു. ദളപതിയുടെ മകന്‍ ജേസണ്‍ സഞ്ജയ് ആണ് നായകനായി എത്തുന്നത്. 1999ല്‍ പുറത്തിറങ്ങിയ 'നീ വരുവായ് എന' എന്ന ചിത്രത്തിന്‍റെ സീക്വലിലാണ് സഞ്ജയ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ നായിക കൂടിയായിരുന്ന ദേവയാനിയുടെ മകള്‍ ഇനിയയാണ് സീക്വലില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദേവയാനിയുടെ ഭര്‍ത്താവ് രാജകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍ത്ഥിപനായിരുന്നു നായകന്‍. അജിത് അതിഥി വേഷത്തിലുമെത്തി. സൂപ്പര്‍ഹിറ്റായ ചിത്രം പിന്നീട് തെലുങ്ക്,കന്നഡ, മലയാളം ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം നീ വരുവായക്ക് രണ്ടാം ഭാഗം ഒരുക്കാനും ജേസണെ നായകനാക്കാനും സംവിധായകന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

Advertising
Advertising

ബിരുദ വിദ്യാര്‍ഥിയാണ് ഇനിയ. ജേസണിനാണെങ്കില്‍ സംവിധാനത്തിലാണ് താല്‍പര്യം. കാനഡയിലാണ് ജേസണ്‍ പഠിക്കുന്നത്. തെന്നിന്ത്യയിലെ മുന്‍നിര സംവിധായകരില്‍ നിന്നും നിരവധി ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിജയ് കഴിഞ്ഞ വര്‍ഷം സണ്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞിരുന്നു. എന്നിരുന്നാലും, തന്‍റെ മകൻ ഇതുവരെ സിനിമാ അരങ്ങേറ്റത്തിന് തയ്യാറായിട്ടില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News