അടി ഇടി വെടി; ആഘോഷ മൂഡില്‍ ജാക്സൺ ബസാർ യുത്ത്‌, ട്രെയിലര്‍ പുറത്തിറങ്ങി

ആക്ഷനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നൽകിയ ട്രെയിലർ തിങ്ക്‌ മ്യൂസിക്കാണ് പുറത്തിറക്കിയത്

Update: 2023-05-05 12:24 GMT
Editor : ijas | By : Web Desk

അടിയും ഇടിയും വെടിയുമായി ജാക്സൺ ബസാർ യൂത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ഷമൽ സുലൈമാൻ സംവിധാനം ചെയ്ത ചിത്രത്തിലെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നൽകിയ ട്രെയിലർ തിങ്ക്‌ മ്യൂസിക്കാണ് പുറത്തിറക്കിയത്.

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ രചന ഉസ്മാൻ മാരാത്ത് നിർവഹിക്കുന്നു. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെ.എം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.

Advertising
Advertising
Full View

സഹനിർമാണം-ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ), ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്-അമീൻ അഫ്സൽ, ശംസുദ്ധീൻ എം.ടി, സംഗീത സംവിധാനം-ഗോവിന്ദ്‌ വസന്ത, വരികൾ-സുഹൈൽ കോയ, ഷറഫു, ടിറ്റോ പി തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ-അനീസ് നാടോടി, സ്റ്റീൽസ്-രോഹിത്ത് കെ.എസ്, മേക്കപ്പ്-ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ-പോപ്‌കോൺ, പരസ്യകല-യെല്ലോ ടൂത്ത്, സ്റ്റണ്ട്-ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷിന്‍റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം-സെൻട്രൽ പിക്ചേഴ്സ് റിലീസ്, പി.ആർ.ഒ-ആതിര ദിൽജിത്, എ.എസ്‌ ദിനേശ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News