'എന്‍റെ പേര് ഉണ്ണി മുകുന്ദന്‍, നാട്ടുകാര്‍ക്കിടയില്‍ നല്ല ഇമേജ്'; ജാനകി ജാനേയുടെ രണ്ടാം ടീസർ പുറത്ത്

ഒരുത്തീ എന്ന സിനിമക്ക് ശേഷം നവ്യാ നായര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജാനകി ജാനേ

Update: 2023-04-17 11:08 GMT
Editor : ijas | By : Web Desk

അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. നവ്യാ നായരാണ് ചിത്രത്തിലെ ജാനകിയെ അവതരിപ്പിക്കുന്നത്. ഒരു പ്രസ് ജീവനക്കാരിയായ ജാനകിക്ക് ഗവ. സബ് കോൺട്രാക്ടറായ ഉണ്ണിയെ വിവാഹമാലോചിക്കുന്നതാണ് ടീസറിന്‍റെ ഉള്ളടക്കം. ഒരുത്തീ എന്ന സിനിമക്ക് ശേഷം നവ്യാ നായര്‍ നായികാ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ജാനകി ജാനേ. ഷറഫുദ്ദീൻ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

Advertising
Advertising
Full View

ശ്യാമപ്രകാശ് എം.എസ് ആണ് ഛായാ​ഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സം​ഗീത സംവിധായകൻ. ജോണി ആന്‍റണി, ഷറഫുദീൻ, കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. എഡിറ്റർ: നൗഫൽ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രതീന, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: സിബി മാത്യു അലക്സ്.

പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ്: രഘുരാമവർമ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സഹ എഴുത്തുകാർ: അനിൽ നാരായണൻ, രോഹൻ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ് , സബ്ടൈറ്റിലുകൾ : ജോമോൾ (ഗൗരി), അസോസിയേറ്റ് ഡയറക്ടർമാർ: റെമിസ് ബഷീർ, രോഹൻ രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം.പി.ആര്‍.ഒ-വാഴൂര്‍ ജോസ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News