'ജാന്‍ എ മന്‍' ടീം വീണ്ടും, കൂടെ ദര്‍ശനയും; 'ജയ ജയ ജയ ജയഹേ' ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍

ബേസില്‍ ആദ്യമായി നായകനായെത്തിയ ജാന്‍ എ മന്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു

Update: 2022-01-26 10:01 GMT
Editor : ijas

ജാന്‍ എ മന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അതെ ടീം വീണ്ടും ഒന്നിക്കുന്ന 'ജയ ജയ ജയ ജയഹേ'യുടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബേസില്‍ ജോസഫ് നായകനാവുന്ന ചിത്രത്തില്‍ ദര്‍ശന രാജേന്ദ്രന്‍ ആണ് നായിക. നടന്‍ ടോവിനോ തോമസാണ് മോഷന്‍ പോസ്റ്റര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ റിലീസ് ചെയ്തത്. വിപിന്‍ ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാന്‍ എ മന്‍ ചിത്രത്തിന് ശേഷം ചീയേഴ്‌സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ജയ ജയ ജയ ജയഹേ'. ലക്ഷ്മി വാര്യരും ഗണേഷ് മേനോനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertising
Advertising

ബേസില്‍ ആദ്യമായി നായകനായെത്തിയ ജാന്‍ എ മന്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ സ്വന്തമാക്കിയിരുന്നു. ബേസില്‍ സംവിധാനം ചെയ്ത മിന്നല്‍ മുരളിക്കും അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ഹൃദയമാണ് ദര്‍ശനയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News