ഇഷ്ടനടനൊപ്പമുള്ള ചിത്രം പകർത്തി, വീട്ടിൽ കാണിക്കാൻ ഫോണില്ല; സെൽഫി ഫ്രെയിം ചെയ്തുനൽകി ജയസൂര്യ

ജയസൂര്യയുടെ കടുത്ത ആരാധികയാണ് പുഷ്പ. കടയിലേക്ക് നടൻ എത്തുന്നുണ്ടെന്ന് അറിഞ്ഞതുമുതൽ പുഷ്പ ആവേശത്തിലായിരുന്നു

Update: 2022-05-24 06:19 GMT
Editor : Jaisy Thomas | By : Web Desk

ഇഷ്ടതാരങ്ങള്‍ക്കൊപ്പം സെല്‍ഫിയോ ഫോട്ടോയോ എടുക്കുന്നത് സാധാരണമാണ്. എടുത്ത ഫോട്ടോ ആരെയങ്കിലും കാണിച്ചില്ലെങ്കില്‍ ഒരു സമാധാനവുമുണ്ടാകില്ല. എന്നാലത് സ്വന്തം വീട്ടുകാരെപ്പോലും കാണിക്കാന്‍ പറ്റിയില്ലെങ്കിലോ? സ്മാര്‍ട് ഫോണില്ലാത്ത ആരാധികയ്ക്ക് തന്നോടൊപ്പമുള്ള സെല്‍ഫി ഫ്രെയിം ചെയ്തു സമ്മാനിച്ചിരിക്കുകയാണ് നടന്‍ ജയസൂര്യ. പനമ്പള്ളിനഗറിലെ ടോണി ആൻഡ് ഗൈ എന്ന കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യയുടെ സർപ്രൈസ് സമ്മാനം ലഭിച്ചത്.

ജയസൂര്യയുടെ കടുത്ത ആരാധികയാണ് പുഷ്പ. കടയിലേക്ക് നടൻ എത്തുന്നുണ്ടെന്ന് അറിഞ്ഞതുമുതൽ പുഷ്പ ആവേശത്തിലായിരുന്നു. ഇഷ്ടതാരത്തിനെ ഒന്ന് കാണാൻ കാത്തിരിക്കുകയായിരുന്നു അവർ. കടയിലെത്തിയപ്പോൾ പുഷ്പയുടെ ആരാധന താരം നേരിട്ടറിയുകയും ചെയ്തു. അവരെ പരിചയപ്പെടുകയും ഫോണിൽ ഒരു സെൽഫി പകർത്തുകയും ചെയ്തു ജയസൂര്യ. എന്നാൽ, ഇഷ്ടനടനെ കണ്ട കാര്യം വീട്ടിൽ ചെന്ന് പറയാനോ അവരെ സെൽഫി കാണിച്ചുകൊടുക്കാനോ പുഷ്പയുടെ കയ്യിൽ സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല.

Advertising
Advertising

ഇതറിഞ്ഞ ജയസൂര്യ കടയിൽ നിന്നും പോകും മുൻപ് ഈ സെൽഫി പുഷ്പയ്ക്ക് ഫ്രെയിം ചെയ്തു നൽകി. കടയിലുള്ളവരോ പുഷ്പയോ അറിയാതെ ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്‍റിനെ പുറത്തുവിട്ടാണ് അദ്ദേഹം ഫ്രെയിം ചെയ്ത ചിത്രം പുഷ്പക്ക് സമ്മാനിച്ചത്. മേരി ആവാസ് സുനോയാണ് ജയസൂര്യയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മഞ്ജു വാര്യരും ശിവദയുമാണ് ചിത്രത്തിലെ നായികമാര്‍. ജോണ്‍ ലൂതറാണ് ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News