ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വിവാഹിതരായി

നെവാഡയിലെ ക്ലാര്‍ക്ക് കൗണ്ടിയില്‍ നിന്നും ജൂലൈ 16ന് ഇരുവരും വിവാഹ ലൈസന്‍സ് നേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

Update: 2022-07-18 04:49 GMT
Editor : Jaisy Thomas | By : Web Desk

ലാസ് വെഗാസ്: ഹോളിവുഡ് താരങ്ങളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്ലെക്കും വിവാഹിതരായി. ലാസ് വെഗാസില്‍ വച്ചായിരുന്നു വിവാഹം. നെവാഡയിലെ ക്ലാര്‍ക്ക് കൗണ്ടിയില്‍ നിന്നും ജൂലൈ 16ന് ഇരുവരും വിവാഹ ലൈസന്‍സ് നേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദമ്പതികളുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു വിവാഹം.

ഈ വര്‍ഷം ആദ്യം 14കാരിയായ മകള്‍ എമ്മെക്കൊപ്പം ഒരു ഷോപ്പിംഗിനിടെ വച്ച് ജെന്നിഫറിനെ കണ്ടപ്പോള്‍ അവര്‍ വിവാഹമോതിരം ധരിച്ചിരുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. കൂടാതെ ഇരുവരും ഒരുമിച്ച് വീട് നോക്കിയിരുന്നതായും ഒടുവില്‍ ബെവർലി ഹിൽസില്‍ സ്ഥിരതാമസമാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Advertising
Advertising

2002ൽ ഏറെ ആഘോഷമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടത്തിയത്. രണ്ട് വർഷത്തിന് ശേഷം പക്ഷേ ദമ്പതികൾ വേർപിരിഞ്ഞു. ഇതിന് ശേഷം ജെന്നിഫർ രണ്ട് വിവാഹം കഴിച്ചെങ്കിലും അതും വേര്‍പിരിയലില്‍ കലാശിച്ചു. അതേസമയം നടി അമ്മ ഡി അർമാസുമായി കഴിഞ്ഞ വർഷം ജനുവരിയിലാണ് ബെൻ അഫ്ലെക്ക് വേർ‌‌പിരിഞ്ഞത്. ബേസ്‌ബോൾ താരമായിരുന്ന അലക്‌സ് റോഡ്രിഗസുമായുള്ള ബന്ധം ജെന്നിഫറും അവസാനിപ്പിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും വീണ്ടും വിവാഹനിശ്ചയം നടത്തിയത്. 52കാരിയായ ജെന്നിഫറിന്‍റെ നാലാം വിവാഹമാണിത്. ബെന്നിന്‍റെ(49) രണ്ടാം വിവാഹവും. മുന്‍ബന്ധങ്ങളിലായി ജെന്നിഫറിന് ഇരട്ടകളായ രണ്ടു മക്കളും അഫ്ലെക്ക് 15 വയസ്സുള്ള വയലറ്റ്, 12 വയസ്സുള്ള സെറാഫിന, 9 വയസ്സുള്ള സാമുവല്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. ജെന്നിഫറിന്‍റെ അടുത്ത സുഹൃത്തായ ഹെയർസ്റ്റൈലിസ്റ്റ് ക്രിസ് ആപ്പിൾടൗൺ വധുവിന്‍റെ വേഷത്തിലുള്ള നടിയുടെ ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News