'ആരാരും മനസ്സിൽ നിന്നൊരിക്കലും'; ഹിറ്റ് മാപ്പിളപ്പാട്ട് ഇനി സിനിമയില്‍, സുലൈഖ മന്‍സിലിലെ 'ജില്‍ ജില്‍ ജില്‍' ഗാനം പുറത്ത്

എന്‍.പി ഫൗസിയ ആലപിച്ച പഴയ ഗാനം മലബാറിലെ കല്യാണ വീടുകളിലും വേദികളിലും തരംഗമാണ്

Update: 2023-03-10 13:24 GMT
Editor : ijas | By : Web Desk

'ആരാരും മനസ്സിൽ നിന്നൊരിക്കലും'എന്ന ഹിറ്റ് മാപ്പിളപ്പാട്ട് ഇനി സിനിമയില്‍.  ടി.കെ കുട്ടിയാലി രചിച്ച് ടി.കെ രാമമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ച് എന്‍.പി ഫൗസിയ ആലപിച്ച പഴയ ഗാനം മലബാറിലെ കല്യാണ വീടുകളിലും വേദികളിലും തരംഗമാണ്. ഈ ഗാനമാണ് ലുഖ്മാന്‍ അവറാന്‍ നായകനായ 'സുലൈഖ മന്‍സില്‍' എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഹ്‍സിന്‍ പരാരിയാണ് ഗാനത്തിന് വേണ്ട അധിക വരികള്‍ എഴുതിയിരിക്കുന്നത്. സുലൈഖ മന്‍സിലില്‍ കല്യാണ പാട്ടായി തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം സംവിധാനം. വിഷ്ണു വിജയ്, വര്‍ഷ രഞ്ജിത്ത്, മീര പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Advertising
Advertising
Full View

'തമാശ', 'ഭീമന്‍റെ വഴി' എന്നീ ചിത്രങ്ങൾക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സുലൈഖ മൻസില്‍'. പ്രണയ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ അനാർക്കലി മരിക്കാർ ആണ് നായികയായി എത്തുന്നത്. ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, സുഭീഷ് കണ്ണഞ്ചേരി, സമീർ കാരാട്ട് എന്നിവർ ചേർന്നാണ് സുലൈഖ മൻസിൽ നിർമ്മിക്കുന്നത്.

കണ്ണൻ പട്ടേരിയാണ് ഛായാഗ്രാഹകൻ. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകുന്നു. അഡീഷണൽ സോങ്‌സ്-രാമമൂർത്തി-ടി.കെ കുറ്റിയാലി, സലിം കൊടത്തൂർ. എഡിറ്റിംഗ്-നൗഫൽ അബ്ദുള്ള. ആർ.ജി വയനാടൻ-മേക്കപ്പ്, കോസ്റ്റ്യൂംസ് - ഗഫൂർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടേസ്-ശബരീഷ് വർമ, ജിനു തോമ. തിങ്ക് മ്യൂസിക്കിനാണ് ഓഡിയോ റൈറ്റ്‌സ്. ഈദ് റിലീസായി ചിത്രം തിയറ്ററിലെത്തും.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News