സംവിധാനം ജോഷി,നായകനായി ഉണ്ണി മുകുന്ദൻ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ എന്റർടെയ്‌നർ
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാക്ഷൻ ലുക്കിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്
മലയാളത്തിന്‍റെ ഹിറ്റ് മേക്കറായ ജോഷിയും നടന്‍ ഉണ്ണിമുകുന്ദനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നു.ജോഷിയുടെ പിറന്നാള്‍ ദിനത്തിലാണ് ഉണ്ണി മുകുന്ദൻ ഫിലിംസും ഐൻസ്റ്റിൻ മീഡിയയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.ഹൈ ഒക്ടെയ്ൻ ആക്ഷൻ ചിത്രമാണ് ഒരുങ്ങുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
ചിത്രത്തിലെ പ്രധാന നായകവേഷത്തിലെത്തുന്നത് ഉണ്ണി മുകുന്ദനാണ്. മാർക്കോയിലൂടെ പാൻ ഇന്ത്യൻ സ്റ്റാർ എന്ന പദവിയിലേക്കുയർന്ന ഉണ്ണി മുകുന്ദൻ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാക്ഷൻ ലുക്കിലാണ് എത്തുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
‘പൊറിൻജു മറിയം ജോസ്’, ' കിംഗ് ഓഫ് കൊത്ത' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എൻ. ചന്ദ്രനാണ് സംവിധായകൻ ജോഷിക്കൊപ്പം ചേരുന്നത്. 'ആന്റണി', 'പുരുഷ പ്രേതം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഐൻസ്റ്റീൻ മീഡിയ നിർമ്മിക്കുന്ന അടുത്ത ചിത്രം കൂടിയാണിത്. യുവഎംഎഫും ഐൻസ്റ്റിൻ മീഡിയയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം മലയാള സിനിമയിൽ തന്നെ ഒരു നാഴികകല്ലായി മാറും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ.മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്‍റെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും.