'ഇതാണ് ആ തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്'

ലൊക്കേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു

Update: 2021-07-19 02:42 GMT

ഒടിടി പ്ലാറ്റ്ഫോമിലൂടെ ഈയിടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് സാറാസ്. ജൂഡ് ആന്‍റണി സംവിധാനം ചെയ്ത ചിത്രത്തില്‍ ഒട്ടേറെ ചിരിപ്പിക്കുന്ന രംഗങ്ങളുമുണ്ടായിരുന്നു. അതിലൊന്നാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്ന ജീവനെക്കൊണ്ട് സഹോദരിയുടെ മകള്‍ 'തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴു' എന്ന് പാടിപ്പിക്കുന്ന രംഗം. ആ രംഗത്തിന് കാരണമായ അനുഭവത്തെക്കുറിച്ച് വിവരിക്കുകയാണ് സംവിധായകന്‍. ആര്‍ട്ട് ഡയറക്ടറായ മോഹന്‍ദാസിന്‍റെ മകനാണ് ഇതിന് പിന്നിലെന്നും ജൂഡിന്‍റെ കുറിപ്പില്‍ പറയുന്നു.

ജൂഡ് ആന്‍റണിയുടെ കുറിപ്പ്

ഇത് മണിചേട്ടന്‍( പേര് മോഹന്‍ ദാസ്). ശരിക്കും എന്‍റെ ചേട്ടനെ പോലെ തന്നെ. അയ്യപ്പനും കോശിയിലെ പോലീസ് സ്റ്റേഷന്‍ അടക്കം സെറ്റ് ആയിരുന്നു. അതിന് പുറകിലെ തല. ലൂസിഫര്‍ , മാമാങ്കം മുതലായ വമ്പന്‍ സിനിമകള്‍ ചെയ്ത മണിചേട്ടന്‍ തന്നെയാണ് സാറസ് ചെയ്തതും. നിമിഷും മണിചേട്ടനും കൂടെ കട്ടക്ക് നിന്നതിന്‍റെയാണ് സാറാസില്‍ നമ്മള്‍ കണ്ട ഓരോ ലൊക്കേഷനും സുന്ദരമായി തോന്നിയത്. The Great Art director of Sara'S.

സിംഗിള്‍ ഫോട്ടോ കിട്ടാത്തത് കൊണ്ടല്ല ഫാമിലി ഫോട്ടോ ഇട്ടത്. മണിചേട്ടന്‍റെ കയ്യില്‍ ഇരിക്കുന്ന ആ മുതലാണ് തുള്ളിക്കളിക്കണ കുഞ്ഞിപ്പുഴുവിന്‍റെ ഉപജ്ഞാതാവ്. ലൊക്കേഷന്‍ ഹണ്ടിനിടെ മണിചേട്ടനെ ഫോണില്‍ വിളിച്ച് മകന്‍ കുഞ്ഞിപ്പുഴു പാടിച്ച കാര്യം പറഞ്ഞു കേട്ടു ചിരിച്ചു മറിഞ്ഞ ഞാന്‍ അതും തിരക്കഥയില്‍ കയറ്റുകയായിരുന്നു. avanteyoru kunjippuzhu.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News