'കമല്‍ഹാസനും മല്‍ഹാറും കിടിലന്‍ കമ്പനി; വെറുതെയാണോ കമലിന് കാന്തശക്തിയുണ്ടെന്ന് പറയുന്നത്'

സദസിനു മുന്നിലിരിക്കുന്ന മഹാനടനെ ആദ്യമായ് കാണുകയാണ് മല്‍ഹാര്‍

Update: 2022-12-22 04:54 GMT

ഉലകനായകന്‍ കമല്‍ഹാസനെക്കുറിച്ച് മനോഹരമായ കുറിപ്പുമായി കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍. തിരുവല്ലയില്‍ നടന്ന എം.ജി സോമന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കമല്‍ഹാസനും ശബരീനാഥന്‍ -ദിവ്യ ദമ്പതികളുടെ മകന്‍ മല്‍ഹാറും ചങ്ങാത്തത്തിലായതിനെക്കുറിച്ചായിരുന്നു ശബരീനാഥന്‍റെ കുറിപ്പ്.

സദസിനു മുന്നിലിരിക്കുന്ന മഹാനടനെ ആദ്യമായ് കാണുകയാണ് മല്‍ഹാര്‍. പക്ഷെ അതിന്‍റെ പരിചയക്കുറവൊന്നും കുഞ്ഞിനുണ്ടായിരുന്നില്ല. കമലിന്‍റെ അരികിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റില്‍ കയറി കുഞ്ഞു മല്‍ഹാര്‍ ഇരിപ്പുറപ്പിച്ചു. കമല്‍ കുഞ്ഞിനെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയും ചെയ്തു. മനസ് നിറയ്ക്കുന്ന വീഡിയോയും ശബരീനാഥന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Advertising
Advertising

ശബരീനാഥന്‍റെ കുറിപ്പ്

വെറുതെയാണോ കമലഹാസന് കാന്തശക്തിയും മാസ്മരികതയുമുണ്ടെന്ന് എല്ലാവരും പറയുന്നത്. അനശ്വരനടനായ എം.ജി സോമന്‍റെ പേരിലുള്ള ഫൌണ്ടേഷന്റെ ഉദ്ഘാടനത്തിന് തിരുവല്ലയിൽ അദ്ദേഹം എത്തിയിരുന്നു.ചടങ്ങിൽ ഒരു പ്രേക്ഷകനായി എത്തിയ മൽഹാർ അദ്ദേഹം ആരാണെന്ന് പോലും അറിയാതെ അരികിൽ എത്തിയപ്പോൾ കുഞ്ഞിനെ സ്നേഹത്തോടെ കമൽ ചേർത്തുനിർത്തി. എന്നിട്ട് രണ്ടുപേരും കിടിലം കമ്പനി. What a man!

എം.ജി സോമന്‍ വിടവാങ്ങിയതിന്‍റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സ്മൃതി സായാഹ്നത്തില്‍ പങ്കെടുക്കാനാണ് കമല്‍ കേരളത്തിലെത്തിയത്. സോമന്റെ പേരിലുള്ള ഏത്‌ ചടങ്ങിൽ പങ്കെടുക്കുന്നതും എനിക്ക് കുടുംബക്കാര്യമാണെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു. എം.ജി.സോമൻ ഫൗണ്ടേഷന്റെ അഞ്ചുലക്ഷം രൂപയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് മന്ത്രി വി.എൻ.വാസവനിൽനിന്ന് കമൽഹാസൻ ഏറ്റുവാങ്ങി. സോമന്റെ സ്മരണ നിലനിർത്താൻ നല്ല നാടകക്കളരികളും മോഡൽ തിയേറ്ററും സ്ഥാപിക്കാൻ അവാർഡിനേക്കാൾ കൂടിയ തുക തിരിച്ചുനൽകാമെന്ന് കമൽഹാസൻ പറഞ്ഞു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News