നായികമാരായി നയന്‍സും സാമന്തയും; വിജയ് സേതുപതിയുടെ 'കാത്തുവാക്കുള്ളെ രണ്ടു കാതൽ'ടീസര്‍ കാണാം

ചിത്രത്തിന്‍റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്

Update: 2022-02-12 06:11 GMT

നയന്‍താരയും സാമന്തയും വിജയ് സേതുപതിയുടെ നായികമാരാകുന്ന 'കാത്തുവാക്കുള്ളെ രണ്ടു കാതൽ'എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം ത്രികോണ പ്രണയകഥയാണ് പറയുന്നത്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും വിഘ്‌നേശ് ശിവൻ തന്നെയാണ്. സാമന്തയും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'കാത്തുവാക്കുള്ളെ രണ്ടു കാതൽ'.വിജയ് സേതുപതിക്കൊപ്പം നയൻ‌താര 'നാനും റൗഡി താൻ', 'സെയ്‌റ നരസിംഹ റെഡ്ഡി' എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർ ഡ്യൂലക്സ് എന്ന ചിത്രത്തിൽ സാമന്തയും വിജയ് സേതുപതിയും ഒന്നിച്ചിരുന്നു.

Advertising
Advertising

പ്രഭു, കലാ മാസ്റ്റര്‍,സീമ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ക്രിക്കറ്റ് താരം എസ്.ശ്രീശാന്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്നേശ് ശിവന്‍, നയന്‍താര, എസ്എസ് ലളിത് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍, ക്യാമറ-എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍, ഏപ്രില്‍ 28ന് കാത്തുവാക്കുള്ളെ രണ്ടു കാതൽ തിയറ്ററുകളിലെത്തും. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News