വിക്രമിലെ 13 അസിസ്റ്റന്‍റ് ഡയറക്ടർമാർക്ക് 1 ലക്ഷം വിലയുള്ള ബൈക്ക് സമ്മാനിച്ച് കമൽഹാസൻ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്

Update: 2022-06-08 06:02 GMT

ഒരിടവേളക്ക് ശേഷം കമല്‍ഹാസന്‍ നായകനായ വിക്രം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. കമലിനെ കൂടാതെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ കമൽഹാസൻ സംവിധായകൻ കനകരാജിന് ലെക്‌സസ് കാർ സമ്മാനമായി നൽകിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പ്രവര്‍ത്തിച്ച 13 അസിസ്റ്റന്‍റ് ഡയറക്ടര്‍മാര്‍ ബൈക്ക് സമ്മാനമായി നല്‍കിയിരിക്കുകയാണ് ഉലകനായകന്‍.

Advertising
Advertising

ഒരു ലക്ഷം രൂപ (ഏകദേശം) വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകളാണ് സമ്മാനിച്ചത്. മുഴുവൻ സംവിധാന ടീമിനും അവരുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം നൽകാൻ കമൽഹാസൻ തീരുമാനിക്കുകയായിരുന്നു. കമല്‍ ബൈക്കിന്‍റെ താക്കോല്‍ കൈമാറുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ജൂണ്‍ 3നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നാലു ദിവസം കൊണ്ട് 200 കോടി കളക്ഷനാണ് ചിത്രം നേടിയത്. ലോകേഷ് തന്നെയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News