മഹേഷ് നാരായണനു വേണ്ടി തിരക്കഥയൊരുക്കാൻ കമൽ ഹാസൻ; തേവർ മകൻ2 ഒരുങ്ങുന്നു

ലോകേഷ് കനരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയിലാണ് കമൽ ഹാസൻ ഇപ്പോൾ അഭിനയിക്കുന്നത്

Update: 2021-08-22 10:46 GMT
Editor : abs | By : Web Desk
Advertising

സംവിധായകൻ മഹേഷ് നാരായണനു വേണ്ടി തിരക്കഥയെഴുതാന്‍ ഉലകനായകൻ കമൽഹാസൻ. തേവർ മകൻ 2വിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുക എന്നാണ് റിപ്പോർട്ട്. 1992ൽ കമൽഹാസനെയും ശിവാജി ഗണേഷനെയും പ്രധാന കഥാപാത്രമാക്കി ഭരതൻ സംവിധാനം ചെയ്ത ചിത്രമാണ് തേവർ മകൻ. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

തേവർ മകൻ സിനിമയുടെ തിരക്കഥയും കമൽഹാസനായിരുന്നു. മാലികിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും തേവർ മകൻ 2. 

അഞ്ചു ദേശീയ പുരസ്‌കാരങ്ങൾ നേടിയ തേവർമകൻ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാർ എൻട്രിയുമായിരുന്നു. കമലിനെയും ശിവാജി ഗണേഷനെയും കൂടാതെ രേവതി, ഗൗതമി, നാസ്സർ എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങൾ.

ലോകേഷ് കനരാജ് സംവിധാനം ചെയ്യുന്ന വിക്രം സിനിമയിലാണ് കമൽ ഹാസൻ ഇപ്പോൾ അഭിനയിക്കുന്നത്. ഫഹദ് ഫാസിലും വിജയ് സേതുപതിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News