'കമ്പം' ചിത്രീകരണം ആരംഭിച്ചു

ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന പൂജാ ചടങ്ങിൽ പ്രശസ്ത സംവിധായകനായ തുളസീദാസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു

Update: 2022-09-26 15:05 GMT

നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം 'കമ്പ'ത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന പൂജാ ചടങ്ങിൽ പ്രശസ്ത സംവിധായകനായ തുളസീദാസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.

 സംവിധായകനായ സജിത് ലാൽ ഫസ്റ്റ് ക്ലാപ്പ്‌ നൽകി. സംവിധായകരായ തുളസീദാസ്,ജിതിൻ ലാൽ, എന്നിവരും ബാദുഷ, മനു രാജ്,ലഷ്മിദേവൻ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ബെൻ തിരുമല,ഡോ.ഉണ്ണികൃഷ്ണവർമ്മ എന്നിവരുടെ വരികൾക്ക് ഷാജി റോക്ക് വെൽ,ഡോ.വിമൽ കുമാർ കാളിപ്പുരയത്ത് സുനിൽ പ്രഭാകർ എന്നിവരാണ് ഈണം നൽകുന്നത്. പ്രിയൻ ഛായാഗ്രഹണവും വിഷ്ണു വേണുഗോപാൽ ,അയൂബ് എന്നിവർ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

Advertising
Advertising

കലാസംവിധാനം - സക്കീർ ഹുസൈൻ. കോസ്റ്റ്യം ഡിസൈൻ -റാണാ പ്രതാപ്. മേക്കപ്പ് - ഒക്കൽദാമ്പ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - ഗിരീഷ് ആറ്റിങ്ങൽ, സനൂപ് സത്യൻ,അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- രഞ്ജിത്ത് രാഘവൻ, അഖിലൻ,പ്രൊജക്റ്റ് ഡിസൈനേഴ്സ്- ഉണ്ണി പേരൂർക്കട, എൽ.പി.സതീഷ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്, മുരളി പള്ളിച്ചൽ,പ്രൊഡക്ഷൻ കൺട്രോളർ- ജോയ് പേരൂർക്കട. എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - ബിന്ദു ഹരിദാസ്, ശരത് സുധൻ, ആനന്ദ് ശ്രീ,സെൻസ് ലോഞ്ച് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ സുധൻരാജ്, ലഷ്മിദേവൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുന്നു 'വാഴൂർ ജോസ്.ഫോട്ടോ - അനു പള്ളിച്ചൽ.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News