'വിദ്വേഷത്തിനും അനീതിക്കുമെതിരായ പോരാട്ടത്തിൽ ഒപ്പം'; ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം നടി കാമ്യ

2021ലാണ് നടി കാമ്യ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നത്

Update: 2023-01-05 14:56 GMT
Editor : ijas | By : Web Desk

ഉത്തര്‍ പ്രദേശ്: ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ കാമ്യ പഞ്ചാബി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തതിന്‍റെ അനുഭവവും രാഹുല്‍ ഗാന്ധിയുമൊത്തുള്ള വീഡിയോയും കാമ്യ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചിട്ടുണ്ട്. വിദ്വേഷത്തിനും അനീതിക്കുമെതിരായ ഈ പോരാട്ടത്തിൽ സ്വീകരിക്കുന്ന നടപടികൾ നമ്മുടെ ശക്തി വർധിപ്പിക്കുമെന്നും നിങ്ങളുടെ വിശ്വാസത്തിന് വലിയ നന്ദിയെന്നും കാമ്യ ഇന്‍സ്റ്റാഗ്രാമില്‍ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ടാഗ് ചെയ്ത് കുറിച്ചു. 2021ലാണ് കാമ്യ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നത്.

Advertising
Advertising

പൂജ ഭട്ട്, റിയ സെന്‍, രശ്മി ദേശായ്, അമോല്‍ പലേക്കര്‍, അകാന്‍ഷാ പുരി, സന്ധ്യ ഗോകലെ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങളാണ് ഇതുവരെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായത്. മധ്യപ്രദേശില്‍ വെച്ച് ബോളിവുഡ് താരം സ്വര ഭാസ്കറും യാത്രയുടെ ഭാഗമായിരുന്നു.യാത്രയില്‍ പങ്കെടുത്തതിന്‍റെ ചിത്രങ്ങള്‍ സ്വര ഭാസ്കര്‍ തന്‍റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്ര ഒമ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്നും വീണ്ടും പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര ഉത്തര്‍ പ്രദേശില്‍ പ്രവേശിച്ചത്. ജമ്മു കശ്മീര്‍ വഴി ഹിമാചല്‍ പ്രദേശ് ലക്ഷ്യമാക്കിയാകും യാത്ര ഇനി തുടരുക.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News