'സ്ത്രീ വിരുദ്ധ പരാമര്‍ശം'; കന്നഡ നടന്‍ ദര്‍ശന് നേരെ ചെരുപ്പേറ്

ചെരുപ്പെറിഞ്ഞ അജ്ഞാതനെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല

Update: 2022-12-20 12:19 GMT
Editor : ijas | By : Web Desk

പുതിയ ചിത്രത്തിന്‍റെ പ്രചാരണ ചടങ്ങിനിടെ കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപക്ക് നേരെ ചെരുപ്പേറ്. ദര്‍ശന്‍ നായകനായ 'ക്രാന്തി' എന്ന സിനിമയുടെ പ്രചാരണ ചടങ്ങിനിടെയാണ് താരത്തിന് നേരെ ചെരുപ്പേറുണ്ടായത്. അടുത്തിടെ താരം നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് നേരെ ആക്രമണം നടക്കുന്നത്.

'ഭാഗ്യദേവത'യെ സംബന്ധിച്ചുള്ള പരാമര്‍ശമാണ് ദര്‍ശനെ വിവാദത്തില്‍ കുടുക്കിയത്. ഭാഗ്യദേവത എപ്പോഴും വാതിലില്‍ മുട്ടണമെന്നില്ലെന്നും എന്നാല്‍ വന്ന് മുട്ടിവിളിച്ചാല്‍ അവളെ എടുത്ത് ബെഡ് റൂമിലേക്ക് വലിച്ച് നഗ്നയാക്കണമെന്നായിരുന്നു ദര്‍ശന്‍റെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഭാഗ്യദേവതക്ക് വസ്ത്രം നല്‍കിയാല്‍ അവള്‍ വാതില്‍ കടന്ന് പുറത്തേക്ക് പോകുമെന്നും ദര്‍ശന്‍ വിവാദ അഭിമുഖത്തില്‍ പറയുന്നുണ്ട്. പരാമര്‍ശം വിവാദമായതോടെ താരത്തിനെതിരെ ട്വിറ്ററില്‍ പ്രതിഷേധമുയരുകയും മാപ്പ് പറയണമെന്ന് ആവശ്യവും ഉയര്‍ന്നിരുന്നു.

Advertising
Advertising

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ക്രാന്തി സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കിടെ താരത്തിന് നേരെ ചെരുപ്പേറ് നടക്കുന്നത്. ചെരുപ്പെറിഞ്ഞ അജ്ഞാതനെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ചെരുപ്പ് എറിയുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ചെരുപ്പ് താരത്തിന്‍റെ ദേഹത്ത് പതിച്ചയുടനെ പൊലീസ് സംഘം താരത്തെ വളഞ്ഞ് സുരക്ഷിതമാക്കി രക്ഷപ്പെടുത്തുന്നത് വീഡിയായില്‍ വ്യക്തമാണ്.

അതെ സമയം ആക്രമണത്തിന് ശേഷവും താരം മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പ്രചാരണ പരിപാടികളില്‍ മുടക്കമില്ലാതെ തന്നെ പങ്കെടുത്തു. സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News