ഈ ടൈപ്പ് നടിയെ ഇഷ്ടമല്ല; രശ്മികയെ വിമര്‍ശിച്ച് ഋഷഭ് ഷെട്ടി,സായ് പല്ലവിക്കും സാമന്തക്കും പ്രശംസ

2016ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കിരിക്ക് പാര്‍ട്ടി' എന്ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ സിനിമാപ്രവേശം

Update: 2022-11-26 06:54 GMT
Editor : Jaisy Thomas | By : Web Desk

ബെംഗളൂരു; ബോക്സോഫീസില്‍ 400 കോടി കലക്ഷന്‍ നേടിയ 'കാന്താര' ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ഒടിടി പ്ലാറ്റ്ഫോമിലും ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. നടി രശ്മിക മന്ദാനക്കെതിരെയായിരുന്നു ഋഷഭിന്‍റെ വിമര്‍ശനം.

2016ല്‍ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത 'കിരിക്ക് പാര്‍ട്ടി' എന്ന ചിത്രത്തിലൂടെയായിരുന്നു രശ്മികയുടെ സിനിമാപ്രവേശം. രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. സ്ക്രിപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ആരാണ് അഭിനയിക്കുന്നതെന്ന് താന്‍ തീരുമാനിക്കുന്നത്. പുതുമുഖങ്ങൾക്കൊപ്പം അഭിനയിക്കാനാണ് കൂടുതൽ താൽപ്പര്യ കാരണം അവര്‍ക്ക് മുന്നില്‍‌ വേറെ തടസ്സങ്ങള്‍ കാണില്ല എന്നായിരുന്നു കാന്താര നായകന്‍റെ മറുപടി. 

Advertising
Advertising


Full View


കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമ കാണിച്ചുകൊണ്ട് നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ തനിക്ക് ഇഷ്ടമല്ല എന്നും താരം പറഞ്ഞു. രശ്മിക മന്ദാനയെക്കുറിച്ചായിരുന്നു ഋഷഭിന്‍റെ പരാമർശം. എന്നാൽ സായ് പല്ലവി, സാമന്ത എന്നിവരെ വാനോളം പുകഴ്ത്താനും മറന്നില്ല. ഇരുവരും യഥാര്‍ഥ കലാകാരികളാണെന്നും നിലവില്‍ ഉള്ളതില്‍ മികച്ച നടിമാര്‍ ഇവരാണെന്നുമാണ് ഋഷഭ് ഷെട്ടി പറഞ്ഞത്.

മുൻപ് രശ്മിക തന്‍റെ അഭിമുഖത്തിൽ ഋഷഭ് ഷെട്ടിയുടെ പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ച് ഇതേ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്. നിർമാണകമ്പനിയുടെ പേരെടുത്തു പറയാതെ കൈ കൊണ്ട് ഇന്‍വര്‍ട്ടഡ് കോമയിൽ ഒതുക്കുകയായിരുന്നു. ഋഷഭും സുഹൃത്തും നടനുമായ രക്ഷിത് ഷെട്ടിയും ചേര്‍ന്ന് സ്ഥാപിച്ച പ്രൊഡക്ഷന്‍ ഹൗസാണ് പരംവ സ്റ്റുഡിയോസ്. കിരിക്ക് പാര്‍ട്ടിയില്‍ രക്ഷിത് ഷെട്ടിയായിരുന്നു നായകന്‍. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിനു ശേഷം രശ്മിക കന്നഡ സിനിമയില്‍ അഭിനയിച്ചിട്ടില്ല. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News