ചടുലമായ ചുവടുകളുമായി ജൂനിയര്‍ എൻ.ടി.ആറും രാംചരണും; 'ആര്‍ആര്‍ആര്‍'ലെ 'കരിന്തോൽ' ഗാനം പുറത്ത്

തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്

Update: 2021-11-11 02:27 GMT

രാജമൗലി ചിത്രം ആര്‍.ആര്‍.ആറിലെ ലിറിക്കല്‍ വീഡിയോ സോങ് 'കരിന്തോള്‍' പുറത്തുവിട്ടു. രാംചരണ്‍ തേജ, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ്.എസ്. രാജമൗലി ഒരുക്കുന്ന ചിത്രത്തിലെ ഗാനം അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. എം.എം. കീരവാണിയാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാംചരണിന്‍റെയും എന്‍.ടി.ആറിന്‍റെയും കിടിലന്‍ ഡാന്‍സ് സ്‌റ്റെപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാട്ടിന്‍റെ മലയാളം വേര്‍ഷന്‍ പാടിയിരിക്കുന്നത് കെ.എസ്. ഹരിശങ്കര്‍, സാസിന്‍ നിസാര്‍ എന്നിവര്‍ ചേര്‍ന്നാണ്. 2022 ജനുവരി 7ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 450 കോടി രൂപ മുതല്‍ മുടക്കില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപ സ്വന്തമാക്കിയിരുന്നു. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്.

Full ViewKarinthol Lyrical Song

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News