നടന്‍ കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു

Update: 2022-10-10 08:20 GMT

തിരുവനന്തപുരം: സിനിമ സീരിയൽ താരവും പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശികുമാർ അന്തരിച്ചു . പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

സൂപ്പർ സ്റ്റാർ, ജഡ്ജ്മെന്‍റ്, രഥചക്രം, ഈ കണ്ണിൽ കൂടി, ചെങ്കോൽ, തലമുറ, വർണ്ണപ്പകിട്ട്, ദേവാസുരം,വാര്‍ധക്യപുരാണം,മാന്ത്രികച്ചെപ്പ്, അഭയം,കാട്ടിലെ തടി തേവരുടെ ആന, കമ്പോളം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. 

Full View

പ്രണാമം ..സിനിമ സീരിയൽ നടനും ..പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ..എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആൾ ..ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആൾ ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോൺ വരുമ്പോൾ ഞാൻ കട്ടപ്പനയിൽ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ..അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകൾ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നിൽക്കാതെ ..ഒരുപാട് പേർക്ക് ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി ..എന്ത് പറയാൻ ..ഒന്നുമില്ല പറയാൻ ..നടി സീമ ജി.നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News