വരുന്നു കൊത്തയുടെ രാജാവ്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

400ല്‍ അധികം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും

Update: 2023-07-31 07:05 GMT
Advertising

കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന മാസ് എന്‍റർടെയിനെർ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയറ്ററുകളിലേക്ക് എത്തുന്നു. ഈ ബിഗ് ബജറ്റ് ചിത്രം 400ല്‍ അധികം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകും. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്.

സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ പ്രതികരണമാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിലാണ് ചിത്രം റിലീസാകുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ വെല്ലുവിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമിക്കുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സംഘട്ടനം: രാജശേഖർ, സ്ക്രിപ്റ്റ്: അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് , മേക്കപ്പ്: റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, സ്റ്റിൽ: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, മ്യൂസിക്: സോണി മ്യൂസിക്, പിആർഓ: പ്രതീഷ് ശേഖർ.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News