'ഒരു കയ്യെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ ഈ ചിത്രം സമാനതകളില്ലാത്ത വിജയം': കൊത്ത് ഫസ്റ്റ് ലുക്ക് പുറത്ത്

രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമായുള്ള ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന.

Update: 2022-01-02 03:03 GMT

ആറ് വര്‍ഷത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ആസിഫ് അലിയും റോഷന്‍ മാത്യുവുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. നിഖില വിമല്‍ ആണ് നായിക. ഹേമന്ദ് കുമാറിന്‍റേതാണ് തിരക്കഥ. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് നിര്‍മാണം. അയ്യപ്പനും കോശിയും നിര്‍മ്മിച്ചതും ഇതേ ബാനറിലായിരുന്നു.

'സൈഗാള്‍ പാടുകയാണ്' എന്ന ചിത്രത്തിനു ശേഷം സിബി മലയില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശാന്ത് രവീന്ദ്രനാണ് ചിത്രത്തിന്‍റ ഛായാഗ്രഹണം. എഡിറ്റിംഗ് റതിന്‍ രാധാകൃഷ്‍ണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഗിരീഷ് മാരാര്‍. സംഗീതം കൈലാഷ് മേനോന്‍. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്നിവേശ് രഞ്ജിത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രശാന്ത് മാധവ്. സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍.

Advertising
Advertising

രാഷ്ട്രീയ കൊലപാതകം പശ്ചാത്തലമായുള്ള ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന. ഫസ്റ്റ് ലുക്ക് പങ്കുവെച്ച് സംവിധായകനും ചിത്രത്തിന്‍റെ നിര്‍മാതാവുമായ രഞ്ജിത്ത് കുറിച്ചത് ഇങ്ങനെ- "ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്‍റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം".




 


Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News