'ഫരിഷ്‌തോ'ക്ക് ശേഷം 'കുഹു കുഹു'; ഖദീജ റഹ്‍മാന്‍റെ പുതിയ ആല്‍ബം പ്രഖ്യാപിച്ച് എ.ആര്‍ റഹ്‍മാന്‍

രജനികാന്ത് നായകനായ എന്തിരനിലെ 'പുതിയ മനിതാ' എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരംഗത്തേക്ക് എത്തുന്നത്

Update: 2022-05-05 10:05 GMT
Editor : ijas

പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‍മാന്‍റെ മകള്‍ ഖദീജ റഹ്‍മാന്‍റെ പുതിയ ആല്‍ബം പ്രഖ്യാപിച്ചു. ഫരിഷ്തോ എന്ന ഹിറ്റ് ആല്‍ബത്തിന് ശേഷം ഖദീജ റഹ്‍മാന്‍ ഒരുക്കുന്ന പുതിയ ആല്‍ബമാണ് എ.ആര്‍ റഹ്‍മാന്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പ്രഖ്യാപിച്ചത്. 'കുഹു കുഹു' എന്നാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. ഖദീജയുടെ കണ്ണുകള്‍ മാത്രം കാണിക്കുന്ന ആൽബത്തിന്‍റെ അതിമനോഹര പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.

രജനികാന്ത് നായകനായ എന്തിരനിലെ 'പുതിയ മനിതാ' എന്ന ​ഗാനം ആലപിച്ചാണ് ഖദീജ പിന്നണി ​ഗാനരംഗത്തേക്ക് എത്തുന്നത്. 2020ല്‍ ഖദീജ ഒരുക്കിയ ഫരിഷ്തോക്ക് മികച്ച അനിമേറ്റഡ് സംഗീത വീഡിയോക്കുള്ള അന്താരാഷ്ട്ര സൗണ്ട് ഫ്യൂച്ചര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.റഹ്‍മാന്‍ തന്നെയായിരുന്ന ആല്‍ബത്തിന്‍റെ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ആല്‍ബം പുറത്തിറങ്ങിയത്. തീര്‍ത്ഥാടനം നടത്തുന്ന പെണ്‍കുട്ടിയുടെ ശാന്തിക്കായുള്ള പ്രാര്‍ത്ഥനയാണ് ഫരിഷ്തോ. വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിനെ കുറിച്ചും വ്യത്യാസങ്ങളെ പൊരുത്തപ്പെടുന്നതിനെ കുറിച്ചുമാണ് ആല്‍ബം പറയുന്നത്. മുന്ന ഷൗക്കത് അലിയുടേതാണ് 'ഫരിഷ്‌തോ'യിലെ വരികള്‍.

ഇതിനു മുമ്പ് അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മറ്റൊരു പുരസ്‌കാരവും ഫരിഷ്‌തോ സ്വന്തമാക്കിയിരുന്നു. ലോസ് ആഞ്ചല്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കിയിരുന്നു.

'Kuhu Kuhu' after 'Farishton'; AR Rahman announces Khatija Rahman's new album

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News