എല്ലാ തറവാട്ടിലും ഉണ്ടാവുമല്ലോ ആർക്കുമറിയാത്ത ചില രഹസ്യങ്ങൾ; ദുരൂഹതയുണര്‍ത്തി കുമാരിയുടെ ട്രയിലര്‍

പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ രണം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്‍റെ സിനിമയാണ് കുമാരി

Update: 2022-10-25 01:47 GMT

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കുമാരിയുടെ ട്രയിലര്‍ പുറത്തിറങ്ങി. അത്യധികം ഭീതിയുണര്‍ത്തുന്ന ട്രയിലറില്‍ ഐശ്വര്യക്കൊപ്പം ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി,സ്വാസിക എന്നിവരെയും കാണാം. വളരെ വ്യത്യസ്തമായൊരു വേഷത്തിലാണ് സുരഭിയെത്തുന്നത്.

പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ രണം എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ നിര്‍മല്‍ സഹദേവിന്‍റെ സിനിമയാണ് കുമാരി. മിത്തോളജിക്കല്‍ ഹൊറര്‍ ഗണത്തില്‍ പെടുന്ന ചിത്രം പൃഥ്വിരാജ്, പ്രൊഡക്ഷന്‍സാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്‍റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം നിർവഹിച്ചിരിക്കുന്നത്.

Advertising
Advertising

ജേക്സ് ബിജോയിയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി എബ്രഹാം, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ആൻഡ് കളറിസ്റ്റ് ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, മേക്കപ്പ് അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം സ്റ്റെഫി സേവിയർ, ലിറിക്‌സ് കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ് ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വി എഫ് എക്സ് സനന്ത് ടി ജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ് ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ സിങ്ക് മീഡിയ, സ്റ്റിൽസ് സഹൽ ഹമീദ്, പ്രൊമോഷൻ കൺസൽട്ടന്‍റ് വിപിൻ കുമാർ, ഡിസൈൻ ഓൾഡ് മംഗ്‌സ്. ചിത്രം ഒക്ടോബര്‍ 28ന് തിയറ്റുകളിലെത്തും.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News