ബിഗ് ബോസിനേക്കാൾ നല്ലത് ഭ്രാന്താശുപത്രിയെന്ന് കുനാൽ കമ്റ; പുതിയ സീസണിലേക്കുള്ള ക്ഷണം നിരസിച്ചു

ആഴ്ചയിൽ രണ്ട് ദിവസം ​മെന്റൽ ഹോസ്പിറ്റലിലെ രോഗികളെ കാണാനെത്തുന്ന ഡോക്ടറാണ് സൽമാൻ ഖാനെന്നും എക്സിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി

Update: 2025-04-10 06:10 GMT

മുംബൈ: ജനപ്രിയ റിയാലിറ്റി പരമ്പരയായ ബിഗ് ബോസിലേക്ക് ക്ഷണം നിരസിച്ച് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്റ. വിവാദങ്ങൾക്കിടയിലാണ് വരാനിരിക്കുന്ന സീസണിലേക്ക് ക്ഷണിച്ചത്. കുനാൽ കമ്റ തന്നെയാണ് ക്ഷണം ലഭിച്ച വിവരം സോഷ്യൽ മീഡിയയിലുടെ അറിയിച്ചത്.

‘ബിഗ് ബോസിന്റെ അടുത്ത സീസണിൽ പങ്കെടുക്കാന്‍ തന്നെ സമീപിച്ചെന്നും എന്നാല്‍ ആ ഓഫര്‍ നിരസിച്ചുവെന്നും കമ്റ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചു. ഷോയുടെ കാസ്റ്റ് ചുമതലയുള്ളയാൾ വാട്സ്ആപ്പിൽ അയച്ച സ​ന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടും പങ്കുവെച്ചു. ഹിന്ദി പതിപ്പി​ലേക്കാണ് ക്ഷണം ലഭിച്ചത്.

Advertising
Advertising

ബിഗ് ബോസിന്റെ കാസ്റ്റിങ് ചുമതലയുള്ള വ്യക്തിയാണെന്നും അടുത്ത സീസണിൽ കമ്റയെ പങ്കെടുപ്പിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് സ​ന്ദേശത്തിലുള്ളത്. നിങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനൊപ്പം വലിയൊരു കൂട്ടം പ്രേക്ഷകരെ സ്വന്തമാക്കാനും കഴിയുമെന്നും മെസേജിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ 'അതിലും ഭേദം ഭ്രാന്താശുപത്രിയില്‍ പോകുന്നതാണ്' എന്നാണ് കമ്റയുടെ മറുപടി.

ബി​ഗ് ബോസിൽ പ​ങ്കെടുക്കുന്നതിനേക്കാൾ നല്ലത് മെന്റൽ ഹോസ്പിറ്റൽ പോകുന്ന​താണ് നല്ലത്. ആഴ്ചയിൽ രണ്ട് ദിവസം ​മെന്റൽ ഹോസ്പിറ്റലിലെ രോഗികളെ കാണാനെത്തുന്ന ഡോക്ടറാണ് സൽമാൻ ഖാനെന്നും എക്സിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി.​

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ച് പാരഡി ഗാനം പാടിയതിന്റെ പേരില്‍ നിരവധി കേസുകളാണ് പലയിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഷോ നടത്തിയ ഹോട്ടൽ ശിവസേനാ ഷിന്‍ഡെ വിഭാഗം പ്രവർത്തകർ അടിച്ചുതകർത്തിരുന്നു. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News