ഷാജി പാപ്പന്റെ ഗ്യാങിൽ കുട്ടൻ മൂങ്ങയില്ല; പകരം ഫുക്രു, എന്തുപറ്റിയെന്ന് ആരാധകർ

‘വിന്നേഴ്സ് പോത്തുമുക്ക് 3.0’ എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു

Update: 2025-11-13 03:31 GMT
Editor : rishad | By : Web Desk

കൊച്ചി: ആട് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം ആട് 3യുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഷാജി പാപ്പനും അറക്കൽ അബവും ഡ്യൂഡുമൊക്കെ ഷൂട്ടിങ് സ്ഥലത്തേക്ക് വരുന്നതും പോകുന്നതുമൊക്കെ ഇതിനകം സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.

ഷാജി പാപ്പന്റെ ഗ്യാങിലെ അംഗങ്ങളൊയെക്കെ മലയാളികള്‍ക്കെല്ലാം അറിയുന്നതുമാണ്. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്കുവെച്ചൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ ചർച്ചയാകുന്നത്. കുട്ടൻ മൂങ്ങ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് മോഹൻ, സംഘത്തിൽ ഇല്ല. പകരം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ ഫുക്രുവാണുള്ളത്. ഇതോടെയാണ് വിനീത് എവിടെയാണ് എന്ന ചോദ്യം പലരും ഉന്നയിക്കുന്നത്.

Advertising
Advertising

‘വിന്നേഴ്സ് പോത്തുമുക്ക് 3.0’ എന്ന അടിക്കുറിപ്പോടെ ഫുക്രുവും ചിത്രം പങ്കുവച്ചു. ജയസൂര്യ, സൈജു കുറുപ്പ്, ധർമ്മജൻ, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, ഉണ്ണി രാജൻ പി ദേവ് എന്നിവരൊക്കെയും ചിത്രങ്ങളിലുണ്ട്.

അതേസമയം മൂങ്ങയ്ക്ക് പകരം പാപ്പൻ ഒരു 'ന്യൂജെൻ' ആളെ ഗ്യാങ്ങിൽ എടുത്തോ? അതോ, കുട്ടൻ മൂങ്ങയ്ക്ക് വേറെ വല്ല 'എപ്പിക് ഓപ്പറേഷനും' വന്നതുകൊണ്ട് താൽക്കാലികമായി ഫുക്രുവിനെ യുദ്ധഭൂമിയിൽ ഇറക്കിയതാണോ? എന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. ‘മൂങ്ങ’യില്ലാത എന്ത് വിന്നേഴ്സ് പോത്തുമുക്ക് എന്നും ചോദിക്കുന്നു. ഏതായാലും എന്താണ് സംഭവിച്ചതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാരും പങ്കുവെച്ചിട്ടില്ല. 

മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ‘ആട് 3’ വലിയ ക്യാൻവാസിലാണ് എത്തുന്നത് എന്നാണ് സൂചന. ടൈം ട്രാവൽ ചിത്രമായാണ് ‘ആട് 3’ എത്തുന്നത് എന്ന് റിപ്പോർട്ടുണ്ട്. ഒരു എപിക്-ഫാന്റസി ചിത്രമായിരിക്കും ‘ആട് 3’ എന്ന് നേരത്തെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2026 മാർച്ച് 19ന് ഈദ് റിലീസായാണ് പാപ്പൻ ടീം തിയേറ്ററുകൾ പിടിച്ചടക്കാൻ എത്തുന്നത്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News