ആരോ ചാരെ...വൈറലായി 'എല്‍'ലെ പ്രണയഗാനം

ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് 'എല്‍'

Update: 2022-01-01 05:01 GMT

പ്രണയഗാനങ്ങൾ നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് മറ്റൊരാര്‍ദ്രഗീതമായി 'എല്‍' ലെ ആദ്യ പ്രണയഗാനം റിലീസായി. യുവസംവിധായകന്‍ ഷോജി സെബാസ്റ്റ്യന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് 'എല്‍'. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഈ പ്രണയഗാനം വൈറലായിക്കഴിഞ്ഞു. ഹോളിവുഡ് ചിത്രങ്ങളുടെ നിലവാരത്തില്‍ ഒരുക്കുന്ന മലയാളചിത്രമാണ് 'എല്‍'. ത്രില്ലര്‍ മൂവിയായ ഈ ചിത്രം ഏറെ നിഗൂഢതകള്‍ നിറഞ്ഞ സിനിമ കൂടിയാണ്. ശ്രദ്ധേയമായ ഈ ഗാനത്തിലൂടെ മലയാളത്തില്‍ ഒരു ഗാനരചയിതാവും മറ്റൊരു സംഗീത സംവിധായകനും പിറവിയെടുക്കുകയാണ്. റോബിന്‍ ഡാനിയേല്‍ രചന നിര്‍വ്വഹിച്ച ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആല്‍ബിന്‍ സെട്രിസാണ്. ഇന്ത്യന്‍ വോയ്സ് വിന്നര്‍ സെലിനും ആൽബിൻ സെട്രിസുമാണ് ഗാനത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്.

Advertising
Advertising

സമീപകാലത്തിറങ്ങിയ പ്രണയഗാനങ്ങളില്‍ നിന്നെല്ലാം ഏറെ ഹൃദയഹാരിയാണ് ഈ ഗാനമെന്നാണ് സംഗീതാസ്വാദകര്‍ പറയുന്നു. 'എല്‍' ന്‍റെ ചിത്രീകരണം ഇടുക്കിയിലും ഗോവയിലുമായി പൂര്‍ത്തിയായി വരുന്നു. പോപ് മീഡിയ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. കഥ, തിരക്കഥ, സംഭാഷണം- ഷെല്ലി ജോയ്, ഷോജി സെബാസ്റ്റ്യന്‍, ക്യാമറ- അരുണ്‍കുമാര്‍, പ്രൊജക്റ്റ് ഡിസൈന്‍ ആന്‍റ് കളര്‍ ഗ്രേഡിംഗ് - ബെന്‍ കാച്ചപ്പിള്ളി, എഡിറ്റര്‍-ഇബ്രു എഫ് എക്സ്, സംഗീതം- ആല്‍ബിന്‍ സെട്രിസ്, ഗാനരചന-റോബിന്‍ ഡാനിയേല്‍, സൗണ്ട് ഡിസൈന്‍- ജൂഡ് റോബിന്‍സണ്‍, റീ റെക്കോര്‍ഡിംഗ്- നിനോയ് വര്‍ഗീസ്, പ്രൊജക്റ്റ് ഹെഡ്- ജോയ്സ് തോന്ന്യാമല, മേക്കപ്പ്-കൃഷ്ണന്‍, ആര്‍ട്ട്-ഷിബു, കോസ്റ്റ്യും ഡിസൈനര്‍- സുല്‍ഫിയ മജീദ്, പി.ആര്‍.ഒ- പി.ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News