'ലാലേട്ടന്‍ ചെയ്തു കാണണം എന്നാഗ്രഹിക്കുന്ന കഥാപാത്രം'; മലൈക്കോട്ടൈ വാലിബനെ കുറിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Update: 2023-01-10 16:26 GMT
Editor : ijas | By : Web Desk
Advertising

മോഹന്‍ലാലുമായി ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബനെ കുറിച്ച് മനസ്സുതുറന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂക്കയെ പോലെ ലാലേട്ടന്‍ ചെയ്തു കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് മലൈക്കോട്ടൈ വാലിബനിലേതെന്ന് ലിജോ പറഞ്ഞു. ദ ക്യൂ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ലിജോ ചിത്രത്തെ കുറിച്ച് വിശദമാക്കിയത്.

'മമ്മൂക്കയെ നമുക്ക് എങ്ങനെ ഓണ്‍ സ്ക്രീന്‍ കാണണം, എന്തുതരം കഥാപാത്രം ചെയ്യതു കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചതുപോലെ പോലെ ലാലേട്ടന്‍ ചെയ്തു കാണണമെന്ന് ആഗ്രഹിക്കുന്നതു പോലെയുള്ള ഒരു കഥാപാത്രം തന്നെയാണ് മലൈക്കോട്ടൈ വാലിബനില്‍'; ലിജോ പറഞ്ഞു.

ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍ ഒരു ഗുസ്തിക്കാരനായാണ് എത്തുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആമേന്‍ സിനിമക്ക് തിരക്കഥ ഒരുക്കിയ പി.എസ് റഫീക്ക് ആണ്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം. സംഗീതം-പ്രശാന്ത് പിള്ള. ആർട്ട്-ഗോകുൽദാസ്. ടിനു പാപ്പച്ചൻ ആണ് സംവിധാന സഹായി. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News