"സെരിപ്പെട്ടുവരുമാ.."; നൻപകൽ നേരത്ത് മയക്കം ട്രെയിലർ പുറത്ത്

രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന

Update: 2022-12-25 13:44 GMT
Editor : banuisahak | By : Web Desk
Advertising

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന. ഉച്ചയുറക്കം കഴിഞ്ഞയുടനെ ഒരു വ്യക്തി താൻ ആരാണെന്ന് മറന്നുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഫൈറ്റും മമ്മൂക്കയുടെ ഡാൻസുമെല്ലാം ട്രെയിലറിൽ കാണാം. 

ഐഎഫ്‌എഫ്‌കെയിൽ പ്രദര്‍ശിപ്പിച്ചെങ്കിലും വളരെ ചുരുങ്ങിയ ആളുകള്‍ക്ക് മാത്രമേ കാണാന്‍ സാധിച്ചിട്ടുള്ളൂ. നേരത്തെ ചിത്രത്തിന്‍റെ റിലീസുമായി റിലീസുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. ചിത്രം തിയറ്റര്‍ റിലീസാണോ ഒടിടിയാണോ എന്നായിരുന്നു പ്രേക്ഷകരുടെ സംശയം. എന്നാൽ, ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചു. എന്നാണ് റിലീസ് എന്ന് അറിയിച്ചിട്ടില്ലെങ്കിലും അടുത്ത് തന്നെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് മമ്മൂട്ടി കമ്പനി അറിയിച്ചിരിക്കുന്നത്.

ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയുമായി ചേർന്നാണ് മമ്മൂട്ടി കമ്പനി 'നൻപകൽ നേരത്ത് മയക്കം' ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ലിജോയുടെ കഥയ്ക്ക് എഴുത്തുകാരൻ എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം അശോകനും ചിത്രത്തിലുണ്ട്. പേരൻപ്, കർണൻ, പുഴു സിനിമകളുടെ കാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

എംടി വാസുദേവൻ നായരുടെ കഥകൾ ആസ്പദമാക്കി നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന ആന്തോളജിയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലും നായകനായി വരുന്നത് മമ്മൂട്ടിയാണ്. പൂർണമായും ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം. 

Full View
Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News