കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു; സായ് പല്ലവിയെ കണ്ട സന്തോഷം പങ്കുവച്ച് മഡോണ

ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തിലാണ് നടിയെ കണ്ട സന്തോഷം മഡോണ പങ്കുവച്ചത്

Update: 2022-10-28 08:17 GMT
Editor : Jaisy Thomas | By : Web Desk

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ അല്‍ഫോന്‍സ് പുത്രന്‍ സമ്മാനിച്ച നായികമാരാണ് സായ് പല്ലവിയും അനുപമ പരമേശ്വരനും മഡോണ സെബാസ്റ്റ്യനും. മൂവരും ഇപ്പോള്‍ അന്യഭാഷകളിലാണ് തിളങ്ങിക്കൊണ്ടിരിക്കുന്നത്. ഈയിടെ സായ് പല്ലവിയെ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് മഡോണ. ബിഹൈന്‍ഡ് വുഡ്സിനു നല്‍കിയ അഭിമുഖത്തിലാണ് നടിയെ കണ്ട സന്തോഷം മഡോണ പങ്കുവച്ചത്.

''ഈയിടെ സായ് പല്ലവിയെ കണ്ടിരുന്നു. കണ്ടപ്പോള്‍ ഹായ് സായ് പല്ലവി എന്നു പറഞ്ഞു കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു. ശ്യാം സിങ്ക റോയ എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രമോഷന്‍ സമയത്തൊക്കെ ഒരുമിച്ചുണ്ടായിരുന്നു. സായിയുടെ മാരി2വിലെ ഡാന്‍സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ ഭയങ്കര ലോ ആയിരിക്കുന്ന സമയത്ത് ആ പാട്ട് കാണും. എത്ര കണ്ടാലും ആ പാട്ട് മടുക്കത്തില്ല. ശ്യാം സിങ്ക റോയിയിലെ പ്രകടനവും മികച്ചതായിരുന്നു. '' മഡോണ പറഞ്ഞു.

മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം അഭിനയിച്ചെങ്കിലും തമിഴ്നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്നേഹം ലഭിച്ചതെന്നും മഡോണ കൂട്ടിച്ചേര്‍ത്തു. അവര് ഭയങ്കര സ്നേഹമാണ്. കോവിഡ സമയത്ത് പോലും വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിരുന്നു. ..മഡോണ പറയുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News