ലുങ്കിയും ഷര്‍ട്ടുമിട്ട് നാട്ടിന്‍പുറത്തിന്‍റെ നിഷ്ക്കളങ്കതയില്‍ ഒരു സൂപ്പര്‍ ഹീറോ; മിന്നല്‍ മുരളി ഉണ്ടായത് എങ്ങനെ? വീഡിയോ

ചിത്രത്തിനായി മികച്ച ടീമിനെ തന്നെയാണ് ലഭിച്ചതെന്ന് നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞു

Update: 2022-01-21 06:56 GMT

ക്രിസ്മസ് തലേന്ന് അടിച്ച മിന്നലിന്‍റെ തിളക്കം ഇതുവരെ മാഞ്ഞിട്ടില്ല. ടൊവിനോയുടെ മിന്നല്‍ മുരളി ഇങ്ങനെ കത്തിക്കയറിക്കൊണ്ടിരിക്കുകയാണ്. ബേസില്‍ ജോസഫ് മലയാളത്തിന് നല്‍കിയ സൂപ്പര്‍ഹീറോയാണ് മിന്നല്‍ മുരളി. ഇപ്പോള്‍ മിന്നല്‍ മുരളിയുടെ പിറവിയെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ലുങ്കിയും ഷര്‍ട്ടും ധരിച്ച് നാട്ടിന്‍പുറത്തിന്‍റെ നിഷ്ക്കളങ്കതയില്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടായാല്‍ എങ്ങനെയിരിക്കും എന്ന ചിന്തയില്‍ നിന്നാണ് മിന്നലുണ്ടായതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞു. ചിത്രത്തിനായി മികച്ച ടീമിനെ തന്നെയാണ് ലഭിച്ചതെന്ന് നിര്‍മാതാവ് സോഫിയ പോള്‍ പറഞ്ഞു. ചിത്രത്തിലെ രംഗങ്ങളും ഷൂട്ടിംഗിലെ സീനുകളും കോര്‍ത്തിണക്കിയാണ് മേക്കിംഗ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ഗുരു സോമസുന്ദരം, ഫെമിന ജോര്‍ജ്, വ്ലാഡ് റിംബർഗ് എന്നിവര്‍ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി,ഇംഗ്ലീഷ്,കന്നഡ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങിയത്. നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. 

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News